ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഷോയാണ് ‘മറക്കുമാ നെഞ്ചം’. ചെന്നൈയിൽ ഞായറാഴ്ച നടത്തിയ സംഗീത പരിപാടിക്കെതിരെ മോശം സംഘാടനത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെ ത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ.
സംഗീതസംവിധായകൻ എന്ന നിലയിൽ, തന്റെ ജോലി ഗംഭീരമായ ഒരു ഷോ നൽകുക എന്നതുമാത്രമായിരുന്നു. പരിപാടിക്ക് വന്ന ആരാധകർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഉണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുകയും ചെയ്തു. ഒരു സ്വകാര്യ ഇവന്‍റ് മാനേജ്‌മെന്‍റ് ടീം സംഘടിപ്പിച്ച ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റെടുത്തിട്ടും നിരവധി ആരാധകര്‍ക്ക് പരിപാടിയിലേയ്‌ക്ക് പ്രവേശനം ലഭിച്ചില്ല. പരിപാടിക്കായി 20,000 സീറ്റുകള്‍ മാത്രമാണ് ഒരുക്കിയിരുന്നതെങ്കിലും, 40,000 ടിക്കറ്റുകള്‍ വിറ്റുപോയി. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് പരിപാടിയിലേയ്‌ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പലര്‍ക്കും ടിക്കറ്റിന് അനുയോജ്യമായ സ്ഥലത്ത് സീറ്റ് കിട്ടാതെ പോയി. ഇതോടെ ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത ആരാധകർ പരിപാടി കാണാനാകാതെ മടങ്ങി. സംഗീത പരിപാടി അലംകോലമായതില്‍ പരിപാടി സംഘടിപ്പിച്ച ഇവന്‍റ് ഓർഗനൈസർ ക്ഷമാപണം നടത്തി.
