കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങൾ വന്നത് മനപ്പൂർവ്വമാണെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്താൻ. പദയാത്രയിലെ നോട്ടീസിലും പ്രചരണ ഗാനത്തിലും ഐടി സെൽ മനഃപൂർവം പിഴവ് വരുത്തി എന്നാണ് ബിജെപി ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. കെ സുഭാഷ് സംഘടന സെക്രട്ടറിയായി വന്നതോടെ ഐടി സെല്ലിലുണ്ടായിരുന്ന സ്വാധീനം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നഷ്ടമായത്.
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വാർത്താ സമ്മേളനം നടത്തിയാൽ പോലും ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിൽ പലപ്പോഴും കൊടുത്തിരുന്നില്ല. മൂന്നുവർഷംകൊണ്ട് സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പാർട്ടി പിന്നിൽ പോയി. ഇതിൽ പാർട്ടി അധ്യക്ഷൻ ഇടപെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
