നോട്ടു നിരോധനം നടത്തിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ; പി ചിദംബരം

കേന്ദ്ര സര്‍ക്കാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയില്‍.റിസര്‍വ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളൂ.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും എല്ലാ സീരീസിലുമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ വേറെ നിയമം സർക്കാർ കൊണ്ടു വരണമായിരുന്നു. ഇല്ലാത്ത അധികാരം ഇനിയും സര്‍ക്കാര്‍ ഉപയോഗിക്കാതിരിക്കാനുള്ള കര്‍ശനം നിര്‍ദ്ദേശം കോടതി നല്കണമെന്നും ചിദംബരം കോടതിയിൽ വാദിച്ചു.നിയമപ്രകാരം റിസര്‍വ്വ് ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശുപാര്‍ശ നല്കേണ്ടത്.സര്‍ക്കാരല്ല ആകെയുണ്ടായിരുന്ന പതിനേഴ് ലക്ഷം കോടിയുടെ നോട്ടില്‍ പതിനഞ്ചര ലക്ഷം കോടിയും അസാധുവാക്കി മൗലികാവകാശത്തിലാണ് സര്‍ക്കാര്‍ കടന്നുകയറിയതെന്നും ചിദംബരം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *