മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പുതിയ നീക്കം.ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് . നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണു ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്.
നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു അപ്പീല്‍.
അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു. അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ല. ഇതു സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ചത്. 2020 ഫെബ്രുവരിയിലാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങളാണിത്.
ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 05.08.2019 ന് ചീഫ് സെക്രട്ടറി സര്‍വീസില്‍ നിന്ന് സസ്‌പെന്‍സ് ചെയ്തിരുന്നു.സര്‍ക്കാറിന്റെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു സസ്‌പെന്‍ഷന്‍. അപകട സമയത്ത് ശ്രീരാം മദ്യപിച്ചിരുന്നതായും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈദ്യ പരിശോധന ചെയ്യാതെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും എന്നാണ് അരോപണം ഉയര്‍ന്നത്.
സസ്‌പെഷന്‍ കാലാവതി കയിഞ്ഞ് ആരോഗ്യ വകുപ്പില്‍ ജോയിയിന്റ് സെക്രട്ടറി ആയി. 2022 ജൂലൈ 24 ന് ആലപ്പുഴ കളക്ടര്‍ ആയി നിയമിച്ചെങ്കിലും ബഷീര്‍ കൊലപാതകത്തില്‍ പ്രതിയായ ആളെ ആലപ്പുഴക്കാര്‍ക്ക് ആവശ്യം ഇല്ലെന്ന് ആലപ്പുഴക്കാരും കളക്ടര്‍ നിയമനം തിരുത്തണമെന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ സിവില്‍ സപ്ലൈസ് വകുപ്പില്‍ മാനേജരായി ഒരാഴ്ചക്ക് ശേഷം ആഗസ്ത് ആദ്യത്തില്‍ നിയമിക്കുകയായിരുന്നു.
