കുരുന്നുകളുടെ കളിയും ചിരിയും വാരി വിതറി കുഞ്ഞുങ്ങള്‍ക്കായി ഒരിടം… അതാണ് കുട്ടൂസ്.. തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴിഞ്ഞി ചിത്രാ നഗര്‍ ആസ്ഥാനമാക്കിയാണ് ഈ സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്… പേരിലെ മലയാളത്തനിമ പോലെ തന്നെ കുട്ടികളുടെ നല്ല തുടക്കത്തിനായി എല്ലാവിധ സൗകര്യങ്ങളും കുട്ടൂസില്‍ ഒരുക്കിയിരിക്കുന്നു.
മൂന്നു മാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഡേ കെയര്‍, പ്ലേ സ്‌കൂള്‍, പ്രി-സ്‌കൂള്‍ സൗകര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ട വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. വിദഗ്ധരായ കെയര്‍ ടേക്കേഴ്‌സും പരിചയ സമ്പന്നരായ അധ്യാപകരുമാണ് കുട്ടൂസിന്റെ മേന്മ. ‘നിങ്ങളുടെ സ്വന്തം വീട്’ എന്ന സുരക്ഷിതത്വമാണ് കുട്ടൂസ് നല്‍കുന്ന വാഗ്ദാനം..
സുരക്ഷിതമായ പ്ലേ ഗ്രൗണ്ട്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകള്‍, ഓരോ കുട്ടിയുടെയും പ്രായത്തിനനുസരിച്ചിട്ടുള്ള അനുയോജ്യമായ കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം കുട്ടൂസില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി സജ്ജമാണ്. അതോടൊപ്പം, രക്ഷിതാക്കള്‍ക്ക് ഓഫീസിലിരുന്നോ, വീട്ടിലിരുന്നോ അവരുടെ കുഞ്ഞുങ്ങളെ വീക്ഷിക്കാനുള്ള സിസിടിവി സൗകര്യവും ഇവിടെ ലഭ്യമാണ്.
മോണ്ടിസോറി കരിക്കുലം അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് കുട്ടൂസില്‍ പിന്തുടരുന്നത്. എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ മാനസിക – ബൗദ്ധിക – ശാരീരിക വികസനത്തിന് ആവശ്യമായ പാഠ്യ പാഠ്യേതര പദ്ധതികള്‍ കുട്ടൂസിന്റെ പ്രത്യേകതകളാണ്. ഇക്കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ഡാന്‍സ്, കരാട്ടെ, യോഗ, ഗെയിമുകള്‍ തുടങ്ങി വിവിധങ്ങളായ ആക്ടിവിറ്റികള്‍ ചേര്‍ത്ത് നടപ്പിലാക്കിയ സമ്മര്‍ ക്യാമ്പ് വന്‍വിജയമായിരുന്നു. 14 വയസ് വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചാണ് രണ്ട് മാസം നീണ്ട ക്യാമ്പ് സംഘടിപ്പിച്ചത്. പുത്തന്‍ അറിവുകള്‍ക്കൊപ്പം പുതിയൊരു ഉണര്‍വും ഉന്മേഷവും കുട്ടികള്‍ക്ക് ക്യാമ്പ് പകര്‍ന്നു നല്‍കി. പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
ഡേ കെയര്‍, പ്ലേ സ്‌കൂള്‍, പ്രീ-സ്‌കൂള്‍ എന്നിവയ്ക്ക് പുറമെ ഹോളിഡേ കെയര്‍, ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍, എമര്‍ജന്‍സി കെയര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അതോടൊപ്പം കുട്ടികളുടെ എല്ലാ തലത്തിലുമുള്ള ഉന്നമനം ലക്ഷ്യമാക്കി നിരവധി പ്രോജക്ടുകള്‍ കൂട്ടൂസ് ഏറ്റെടുത്ത് നടപ്പിലാക്കുന്നു. കുട്ടികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ വളര്‍ത്തുന്നതിനും അവധി ദിവസങ്ങള്‍ കേന്ദ്രീകരിച്ച് ഡാന്‍സ്-മ്യൂസിക് ക്ലാസുകള്‍, കരാട്ടെ, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് എന്നിവയും കുട്ടൂസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. 14 വയസ് പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.
അതിനു പുറമെ, ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ട്യൂഷന്‍ സൗകര്യം (എല്ലാ സിലബസും), മലയാളം – ഇംഗ്ലീഷ് ബേസിക്, ഈസി മാത്തമാറ്റിക്‌സ് തുടങ്ങിയ പഠന സംബന്ധിയായ വിവിധ പ്രോഗ്രാമുകള്‍ ഇവിടെ നടപ്പിലാക്കി വരുന്നു. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ എട്ടുമണി മുതല്‍ രാത്രി 8 മണി വരെയാണ് കുട്ടൂസ് പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ പുതുതരംഗം സൃഷ്ടിച്ച്, കുട്ടൂസ് സ്മാര്‍ട്ട് പ്രീ സ്‌കൂള്‍ മുന്നേറുകയാണ്. പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള Day Care, Play School, Pre-KG, LKG, UKG ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. മിതമായ ഫീസ് നിരക്കില്‍, നിങ്ങളുടെ പൊന്നോമനകള്‍ക്ക് വളരെ മികച്ച ഒരു തുടക്കം ഉറപ്പാക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് : KUTTOOS SMART PRE-SCHOOL,
SRICHITHRA NAGAR (NEAR SK HOSPITAL), EDAPPAZHANJI, THIRUVANANTHAPURAM.
E-mail: [email protected]
PH: 8089783296, 8089783297
