CPM ൽ ആശങ്ക; ബംഗാൾ ആവർത്തിക്കുമോ കേരളത്തിൽ?

കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമോ? തുടർച്ചയായ ഭരണം കേരളത്തെ നയിക്കുന്നത് എങ്ങോട്ട്..? സിപിഎം ന് അകത്തെ ആശങ്ക ചർച്ചയാവുകയാണ്.
പാർട്ടികോൺഗ്രസ് തുടങ്ങാനിരിക്കെ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗവും പാർട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള ചർച്ചയ്ക്കായി മാറ്റിയെങ്കിലും വേണ്ടത്ര മാറ്റമുണ്ടാക്കാനായില്ലെന്നാണ് സിപിഎം ന്റെ തന്നെ നിരീക്ഷണം. മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിന് ഏപ്രിൽ ഒന്നിന് തുടക്കമാവും.
കഴിഞ്ഞ കണ്ണൂർ പാർട്ടികോൺഗ്രസിലെടുത്ത തീരുമാനങ്ങളിൽ പലതും നടപ്പാക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന സ്വയംവിമർശനമാണ് മധുര പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകനരേഖയിൽ നടത്തുന്നത്. പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കലിൽ കാര്യമായ ചർച്ചനടക്കുമെന്ന് കരട് അവലോകനരേഖ വ്യക്തമാക്കി.
‘2002-ൽ ഹൈദരാബാദിൽ നടന്ന പാർട്ടികോൺഗ്രസ് വിലയിരുത്തിയത് പാർട്ടിയുടെ ബഹുജനാടിത്തറയും കരുത്തും മുരടിച്ചുനിൽക്കുന്നുവെന്നാണ്. പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ബഹുജനാടിത്തറ തകർന്നതോടെ, സ്ഥിതി ഗുരുതരമായി. തകർച്ചയെന്നത് പൊതുസ്വഭാവമായി’- കരട് അവലോകനരേഖ ചൂണ്ടിക്കാട്ടി.

സ്വയംവിമർശനമായി കാണുന്നത്:

*വർഗ, ബഹുജന സമരങ്ങൾ കഴിഞ്ഞ മൂന്നുവർഷം വലിയ തോതിൽ വളർത്തിയെടുക്കാനായിട്ടില്ല.
*പാർലമെന്ററി വ്യാമോഹം പാർട്ടിയുടെ അടിസ്ഥാനസ്വഭാവത്തെ ബാധിച്ചു.
*ഹിന്ദുത്വ വർഗീയശക്തികൾക്കെതിരായ പ്രചാരണമേറ്റെടുക്കാനുള്ള കണ്ണൂർ പാർട്ടി കോൺഗ്രസിലെ ആഹ്വാനം സ്ഥിരം കൺവെൻഷനുകളിലും പ്രചാരണപരിപാടികളിലും ഒതുങ്ങി.
*ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്കിടയിൽ യൂണിയൻ രൂപവത്കരിക്കണമെന്ന കണ്ണൂർ പാർട്ടി കോൺഗ്രസിലെ തീരുമാനം പാലിക്കപ്പെട്ടില്ല.

  • ഗ്രാമീണ കർഷക, കർഷകത്തൊഴിലാളി, ദരിദ്ര ജനവിഭാഗങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണം.

സ്വത്വരാഷ്ട്രീയത്തിന്റെ ഭിന്ന വകഭേദങ്ങൾ പശ്ചിമബംഗാളിലും ത്രിപുരയിലും ബഹുജനാടിത്തറയെ തകർത്തതുപോലെ കേരളത്തിലും അതിന്റെ ഭീഷണി ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സിപിഎം കരട് അവലോകനരേഖ വ്യക്തമാക്കി.

അംഗൻവാടി ആശ വർക്കമാരുടെ സമരങ്ങൾ, ജനങ്ങളെ കീറിമുറിക്കുന്ന ബജറ്റ് തീരുമാനങ്ങൾ, റോഡുകൾക്കെർപ്പെടുത്താണിരിക്കുന്ന സെസ് തുടങ്ങിയവ ഇടത് സർക്കാർ ഇടത് ചിന്തയിൽ നിന്ന് ബഹുദൂരം പോയി എന്നതിന് ഉദാഹരണമാണ്. 10 വർഷമായി തുടരുന്ന ഭരണത്തിൽ അ വശേഷിക്കുന്നത് ഭരണവിരുദ്ധ വികാരം മാത്രമാണ്. ഇതെല്ലാം മുന്നിൽ കണ്ടാണ്, ഇടതിലെ ബുദ്ധിജീവികൾ സിപിഎം ന്റെ തകർച്ച ഭയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *