ഇന്ത്യൻ ക്രിക്കറ്റ് താരം ധവാന് വിവാഹമോചനം നൽകി ഡൽഹി കോടതി. പിരിഞ്ഞു കഴിയുന്ന ഭാര്യ ആയിഷ മുഖർജിയിൽ നിന്ന് ധവാൻ ക്രൂരമായ മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായി കോടതി വിലയിരുത്തി. പട്ടിയാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
2012 ഒക്ടോബറിലാണ് അയിഷ മുഖർജിയും ധവാനും വിവാഹിതരായത്. ഐഷയ്ക്ക് മുൻ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. ശിഖർ ധവാനും ആയിഷയ്ക്കും ഒരു മകനും ഉണ്ട്. ഈ മകൻ ആരുടെ കൂടെ ജീവിക്കണം എന്ന കാര്യത്തിൽ കോടതി തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ മകനെ കാണുവാനും ആവശ്യമുണ്ടെങ്കിൽ വീഡിയോ കോൾ ചെയ്യുവാനുള്ള അനുവാദം ശിഖർ ധവാനു കോടതി നൽകിയിട്ടുണ്ട്. മക്കൾക്കൊപ്പം ഓസ്ട്രേലിയയിലാണ് ആയിഷ മുഖർജി താമസിക്കുന്നത്. അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയുവാൻ അനുവദിക്കണമെന്നും കോടതി നിലപാടെടുത്തു.

 
                                            