മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ ഡോ.എ പി ജെ അബ്ദുല്‍കലാം ബാലപ്രതിഭാ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ഏറ്റുവാങ്ങി

തിരുവനന്തപുരം / കാഞ്ഞങ്ങാട് : മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പതിനാല് വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ബാലസംഘടനയ്ക്കും ഏര്‍പ്പെടുത്തിയ ബാലപ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മികച്ച ബാലസംഘടന പുരസ്‌കാരം മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ സമര്‍പ്പണം നടത്തി. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട്, ട്രഷറര്‍ ആര്‍ ശാന്തകുമാര്‍, എക്‌സിക്യൂട്ടീവ് മെന്പര്‍മാരായ ഷൈനി കൊച്ചുദേവസി, റഫീക്ക് കടാത്തുമുറി, വിഷാല്‍ ആലപ്പുഴ, റജീന മഹീന്‍ തിരുവനന്തപുരം, മെമ്പര്‍മാരായ അനിതസുനില്‍ കൊല്ലം, കാദര്‍ ചെമ്പ്രകാനം, ആന്‍സി ഷഫീക്ക,് അനൂജ ,ശ്യംകുമാര്‍ ഷാജി മഹീന്‍, ആസിഫ്, ദുനുംസ് തിരുവനന്തപുരം, തുടങ്ങിയവര്‍ ചേര്‍ന്ന്  പുരസ്‌കാരം ഏറ്റു വാങ്ങി.

അറിവിന്റെ അഗ്‌നി ചിറകിലേറി നക്ഷത്രങ്ങള്‍ക്കൊപ്പം നടക്കാന്‍ പഠിപ്പിച്ച മഹാനായ മനുഷ്യസ്‌നേഹിയായിരുന്നു കലാംമെന്ന് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍  അഭിപ്രായപ്പെട്ടു.

അഡ്വ.ഐ ബി സതീഷ് എം.എല്‍ എ അദ്ധ്യക്ഷതവഹിച്ചു.സ്റ്റഡിസെന്റെര്‍ ഡയറക്ടര്‍ പൂവച്ചല്‍സുധീര്‍ സ്വാഗതം പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ്, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍രാധാകൃഷ്ണന്‍. കേരളസംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി, നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ.സാജു, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.ഷാനിഫാബീഗം, ഡെയില്‍വ്യു ഡയറക്ടര്‍ വിപിന്‍ദാസ്, എല്‍ ബി ആര്‍ എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ്, സ്‌നേഹപച്ച ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ സ്‌നേഹപച്ച, പൂവച്ചല്‍നാസര്‍, എം.എന്‍ ഗിരി, സുരേഷ് നന്മ,സ്റ്റഡിസെന്റര്‍ പി ആര്‍ ഒ അനുജ, എസ്.ഭാരവാഹികളായ ഷമീജ് കാളികാവ്,നിത്യ റ്റി.എസ്.ആന്‍സി ഷഫീക്ക് , ഉഷ, അന്‍സാര്‍ കായംകുളം, കുമാരി അനുഷ്‌ക തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *