ആരോഗ്യ മേഖലയുടെ വികാസത്തിൻ സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബഡ്ജറ്റ്

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ മേഖലയുടെ വികാസത്തിൻ സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായത്. 157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി.

157 പുതിയ നഴ്സിംഗ് കോളേജുകൾ, നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും, 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും, ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും, ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ, ഐസിഎംആറിന്റെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കും, ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം,ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും

Leave a Reply

Your email address will not be published. Required fields are marked *