പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം;അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം

പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം. ഒടുവിൽ അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം.പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസന നല്‍കിയതിനെ തുടർന്നാണ് ഇത് .2019 ഓഗസ്റ്റിലെ പ്രളയത്തെത്തുടര്‍ന്നാണ് 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. അരിയുടെ തുക നല്‍കണമെന്ന് അന്ന് തന്നെ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രളയകാലത്തെ സഹായമായി അരിവിതരണത്തെ കാണണമെന്ന് സംസ്ഥാനം പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതിന് വഴങ്ങിയില്ല. ഒടുവിലാണ് പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്ന് പിടിക്കുമെന്ന് അന്ത്യശാസനം കേരളത്തിന് ലഭിച്ചത്. ആകെ 205.81 കോടിരൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *