ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സ്മരണപുതുക്കി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.  വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ…

ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി പത്തു വയസ്സുകാരി; ഹർജി തള്ളി ഹൈക്കോടതി

പത്ത് വയസ്സുകാരിക്ക് ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ…

വിഗ്രഹങ്ങളാൽ സമ്പന്നമായ പൗർണ്ണമിക്കാവ്

ഇടവ മാസത്തിലെ പൗർണ്ണമിയിൽ കാക്കയുടെ വിഗ്രഹം കൂടി പീഠത്തിൽ ഇരുത്തിയതോടെ പൗർണ്ണമിക്കാവ് വിഗ്രഹങ്ങളാൽ സമ്പന്നമായി. കേരളത്തിൽ ഇത്രയും ഉയരവും നീളവും ശക്തിയുമുള്ള വിഗ്രഹങ്ങളുള്ളത് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ മാത്രമാണ്. ശ്രീകോവിലിനുള്ളിൽ പഞ്ചലോഹത്തിൽ തയ്യാറാക്കിയ…

ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി

ഗ്യാൻവാപ്പി പൂജ കേസിൽ പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ സമര്‍പ്പിച്ച അപ്പീൽ ഹര്‍ജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്തിനു പിന്നാലെയാണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. നിലവറയിലെ…

മാംസാഹാരമാണ് ഹിമാചലിലെ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം: ഐഐടി ഡയറക്ടർ

മനുഷ്യർ മാംസാഹാരം കഴിക്കുന്നത് കൊണ്ടാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നതെന്ന വിവാദപ്രസ്താവനയുമായി ഐഐടി ഡയറക്ടർ. മണ്ടി ഐഐടി ഡയറക്ടർ ലക്ഷ്മിധർ ബഹറയാണ് പ്രസ്താവന നടത്തിയത്. നല്ല മനുഷ്യരാവാൻ മാംസം കഴിക്കാനേ പാടില്ല എന്നാണ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച ടെക്നോളജി…

വിഷത്തേളിനെ വായിൽ വച്ച് ദൈവാരാധന; ആന്ധ്രപ്രദേശിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. വിവിധതരം സംസ്കാരങ്ങളും ആചാരങ്ങളും പിന്തുടരുന്ന ജനവിഭാഗങ്ങൾ ചേരുന്നതാണ് നമ്മുടെ രാജ്യം. എന്നാലും പലപ്പോഴും ഇത് അന്ധവിശ്വാസത്തിന്റെ മേഖലയിലേക്ക് കടക്കാറുണ്ട്. ഇപ്പോൾ ആന്ധ്രപ്രദേശ് കൂർണൂർ ജില്ലയിലെ കോണ്ട്രയുടി മലയിലെ കൊണ്ടലരായുഡു ആരാധനയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുകയാണ്.…

കോട്ടയത്തെ ജഡ്ജിയമ്മാവൻ ക്ഷേത്രം; നീതിബോധത്തിന്റെ സ്മാരകം

നാളുകള്‍ നീളുന്ന കേസുകളിലും  വ്യവഹാരങ്ങളിലും കുരുങ്ങി നീതി ലഭിക്കാൻ വൈകുന്നവര്‍ അനുഗ്രഹം തേടിയെത്തുകയാണ് ഈ ജഡ്ജി അമ്മാവന്റെ മുന്നില്‍. കേട്ടാല്‍ തമാശയായി തോന്നിയേക്കാം. ഇക്കാലത്തും ഇത്തരം വിശ്വാസങ്ങളോ എന്ന് അമ്പരന്നേക്കാം. എങ്കിലും സംഗതി പകല്‍ പോലെ സത്യമാണ്.  നിയമമറിയാവുന്ന ജഡ്ജി അമ്മാവന്റെ…

ഹിജാബ് നിരോധന ഉത്തരവ് ; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

ഹിജാബ് നിരോധന ഉത്തരവിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ബംഗളൂരുവില്‍ അടക്കം നിരോധനാജ്ഞ തുടരുകയാണ്.ഹിജാബ് ഉത്തരവിനെതിരെ പ്രതിഷേധമറിയിച്ചു കടകള്‍ പൂട്ടി പ്രതിഷേധിക്കുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തീര മേഖലകളില്‍…

ഹിജാബ് വിവാദത്തെത്തുടര്‍ന്ന് ഹുബ്ലിയില്‍ നിരോധനാജ്ഞ

ഹിജാബ് വിവാദത്തെതുടര്‍ന്ന് കര്‍ണാടകയിലെ ഹുബ്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. ഭൂമിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു…

ഹിജാബ് വിഷയം ; പ്രതികരണവുമായി മലാല യൂസുഫ് സായ്

കര്‍ണാടകയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നതിനെ തുടര്‍ന്ന് പഠനം നിഷേധിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സമാധാന നൊബേല്‍ ജേതാവും ആക്ടിവിസ്റ്റുമായ യൂസുഫ് സായ്.ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകരമാണെന്ന് മലാല ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന…