സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു

സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എകെജി സെന്ററിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്. ജനങ്ങളെ ചേരിതിരിച്ച് വ്യത്യസ്ത…

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രിയും എന്‍ സി പി നേതാവുമാണ് നവാബ് മാലിക്.1993 ലെ സ്‌ഫോടന പരമ്പര കേസിലെ പ്രതിയുമായുള്ള ഭൂമി ഇടപാടിനെ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം…

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ പ്രതികരിച്ച് പ്രതിപക്ഷം

അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് കാണിച്ച് മുസ്ലിംലീഗിലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തലശ്ശേരിയിലും കിഴക്കമ്പലം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ…

ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് സിപിഐ മന്ത്രിമാര്‍

മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ തങ്ങളുടെ എതിര്‍പ്പ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പ് ഒന്നും തന്നെ ഇല്ലാതെ ലോകായുക്ത ഓഡിനന്‍സ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ ചര്‍ച്ചകള്‍…

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അദിതി സിംഗ്

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും റായ്ബറേലി എംഎല്‍എയുമായ അദിതി സിംഗ്. റായ്ബറേലിയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ ഒരു അംശം പോലും നെഹ്‌റു കുടുംബം തിരികെ നല്‍കിയിട്ടില്ലെന്നും അദിതി സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് വിട്ട് കേരളത്തിലേക്ക്…

അശ്വിനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശ്വിനികുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം കൈമാറി. മന്‍മോഹന്‍ സിംഗിന്റെ നേതൃ ത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ 2009 മുതല്‍ 2014 വരെ നിയമമന്ത്രിയായിരുന്നു അശ്വിനി കുമാര്‍. മുന്‍കാലങ്ങളില്‍…

സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ മാറ്റം

എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി പി എം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്മേളനം നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് പറഞ്ഞു. ബി രാഘവന്‍ നഗറിലായിരിക്കും സമ്മേളനം എന്ന് എറണാകുളം…

ലഖിംപൂര്‍ ഖേരി; കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കവേ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ജനഹിതം നോക്കിയാണെന്നും ചെറുകിട കര്‍ഷകരുടെ പ്രയാസം…