ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; അവസാനഘട്ടത്തിലെ അഴിച്ചുപണികള്‍ക്ക് ശേഷം മാറ്റങ്ങളേറെ

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു.അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയില്‍ ബാബു പ്രസാദ് ആണ് അധ്യക്ഷന്‍. മൂന്നിടങ്ങളില്‍…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിപ്പിച്ചു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയപ്പോള്‍ മുതല്‍ സംസ്ഥാനത്ത് രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യം സാമൂഹിക പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കുമെന്നു പ്രതീക്ഷിക്കാം. ജനസംഖ്യാനുപാതികമായി വാക്സിന്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം രാജ്യത്തേറ്റവും നന്നായി…

നവോത്ഥാനനായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നു; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എം പി. നവോത്ഥാനനായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നു. സിപിഐഎമില്‍ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്ന് പരിഹാസം. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. പട്ടികജാതികാരനായ മന്ത്രിയെ…

കേരളത്തിലെ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുക ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം

തിരുവനന്തപുരം: കേരളത്തിലെ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഇന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്.എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ…

താനായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: താനായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കാബൂളില്‍ രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ ഭീകരാക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് രാജ്യത്തിന്…

വനം മാഫിയേയും കള്ളക്കടത്ത് ലോബിയേയും സഹായിക്കുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരംതാണു; കെ സുധാകരന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചതിന് പിന്നില്‍ വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണെന്ന് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. അഴിമതിക്കാരെ സംരക്ഷിക്കാനും ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനുമാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും…

ഇന്ത്യ വില്പനയ്ക്ക്; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ക്യാംപയിന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ് ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപെയ്ന്‍. ഇന്ത്യ വില്‍പനയ്ക്ക് (IndiaonSale) എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപെയ്ന്‍ വളരെ പെട്ടെന്നാണ് ട്രെന്‍ഡിംഗായത്. അവര്‍ ആദ്യം വിറ്റത് ആദരവും ബഹുമാനവുമാണ് എന്ന് ട്വീറ്റ് ചെയ്താണ്…

കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും; ടി.പി.ആര്‍ നിരക്ക് ഉയരുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും. ടി.പി.ആര്‍ നിരക്ക് ഉയരുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത.ഓണത്തോട് അനുബന്ധിച്ച് ഇളവ് വരുത്തിയ പരിശോധന കര്‍ശനമായി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അതേസമയം ഇനിയും അടച്ചിടല്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓണത്തിനോട് അനുബന്ധിച്ചുള്ള…

അമേരിക്ക വ്യോമാക്രമണത്തിന്; അഫ്ഗാന്‍ സൈന്യത്തിനു നല്‍കിയതും അല്ലാത്തതുമായ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ തകര്‍ക്കാന്‍ ആലോചന

താലിബാന്‍ പിടിച്ചെടുത്ത വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, നൈറ്റ് വിഷന്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ തകര്‍ക്കാന്‍ അമേരിക്ക വ്യോമാക്രമണം നടത്തിയേക്കും. ഈ മാസം അവസാനത്തോടെ യുഎസ് സൈനികരെല്ലാം പിന്‍മാറിയതിന് ശേഷമാകും ആക്രമണം. നിരവധി അത്യാധുനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും താലിബാന്റെ…

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും സോണിയ നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിര്‍ദ്ദേശം. പാര്‍ട്ടി താല്‍പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കി തിരഞ്ഞെടുപ്പിനായി…