സർക്കാർ തസ്തികകളിലെ നിയമനത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചരണം നടത്തുന്നു എന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി ആയാണ്…
Category: Politics
അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു . ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത് . അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ്…
വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ്; മന്ത്രി വി ശിവന്‍കുട്ടി
വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി.സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ കൂടുതൽ…
പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം;അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം
പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം. ഒടുവിൽ അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം.പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസന നല്‍കിയതിനെ തുടർന്നാണ് ഇത് .2019 ഓഗസ്റ്റിലെ…
രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍,
തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍ രംഗത്ത് .താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാര്‍ട്ടിക്ക് അകത്തു നിന്നാണെന്നും തന്‍റെ പ്രവര്‍ത്തനം പാര്‍ട്ടി അംഗങ്ങള്‍ക്ക്…
കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം
കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ടയാണ്.തരൂരിന്റെ പരിപാടി റദ്ദാക്കിയതിനെതിരെ കെപിസിസി ക്ക് പരാതി ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമാന്തരപ്രവര്‍ത്തനം വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതില്‍ തെറ്റില്ലെന്നും വി.ടി…
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്‍,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ഡി.ആര്‍ അനില്‍ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും.കത്ത് തയ്യാറാക്കിയ കബ്യൂട്ടര്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൊബൈല്‍…
വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി അന്വേഷിക്കട്ടെ ; ശശി തരൂർ
മലബാർ സന്ദർശനവുമായി ബന്ധപ്പെട്ടപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി എന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് ശശി തരൂർ. വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി തന്നെ അന്വേഷിക്കട്ടെ എന്നാണ് തരൂർ പറയുന്നത്. വിലക്കിയിട്ടും കോൺഗ്രസിനെഇഷ്ടപ്പെടുന്നവർ തന്നെ കേൾക്കാനെത്തിയെന്നും തരൂർ…
