ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ…
Category: Politics
മദ്യനയക്കേസിലെ പണം ഇടപാട് ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന.
ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറൽ…
പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതിയിലെ…
സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിക്കില്ല; മറ്റൊരു പരിപാടിയുണ്ടെന്ന് ആർഎൽവി രാമകൃഷ്ണൻ
സുരേഷ് ഗോപിയുടെ കുടുംബക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ക്ഷണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി…
അങ്കത്തിന് ഒരുങ്ങി നടി രാധിക ശരത് കുമാര്‍; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പുതുച്ചേരി ഉൾപ്പെടെയുള്ള 15 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിരുദുനഗറില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് നടി രാധിക ശരത് കുമാര്‍. നേരത്തെ തന്നെ രാധികയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതാണ്. എന്നാല്‍…
ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം, ചെയ്ത തെറ്റിനു മാപ്പ് പറഞ്ഞ് കലജീവിതം അവസനിപ്പിച്ച് പോകണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു
നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ…
അരവിന്ദ് കെജ്രിവാളിന് പകരമാര്? കെജ്രിവാളിൻ്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി
മദ്യ നയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനിരിക്കെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങി ബിജെപി. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കമെന്നും ബിജെപി പറഞ്ഞു. അതോടൊപ്പം സംസ്ഥാന ഭരണ…
തമിഴ്നാട്ടുകാരെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തിയ ശോഭ കരന്തലജെക്കെതിരെ പോലീസ് പരാതി
ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടുകാരെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകളിലാണ് പരാതി നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്തും; മുഖ്യമന്ത്രി
കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അഭിസംബോധന ചെയ്യുക. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന്…
സിഎഎ അസമിൽ ബംഗാളി ഹിന്ദുക്കൾക്ക് വീണ്ടും ആശങ്കയാകുന്നു
പൗരത്വ നിയമ ഭേദഗതി നിയമം 2024 ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കൊണ്ട് കേന്ദ്രസർക്കാർ പൊതു തെരഞ്ഞെടുപ്പിന് മുൻപേ നടത്തിയ നീക്കമാണ് ഇപ്പോൾ കേരളത്തിലടക്കം മുഖ്യ പ്രചാരണ വിഷയമായിരിക്കുന്നത്. ഇത് പ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗങ്ങൾക്ക്…
