ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വര്‍ഷകാല സമ്മേളനം…
Category: Politics
അനധികൃത പണപ്പിരിവ്; കെ സുധാകരന് എതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം : അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ വിജിലന്‍സ് അന്വേഷണം. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ് പി യ്ക്ക് കൈമാറി.…
ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാന പര്യടനം ; തിരിച്ചുവരവിന്റെ സൂചന കടുപ്പിച്ച് ശശികല
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന കടുപ്പിച്ച് വി.കെ. ശശികല. ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാനപര്യടനം നടത്തി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരെ കാണാനാണ് ശശികലയുടെ തീരുമാനം. പാര്‍ട്ടിപ്രവര്‍ത്തകന്‍ ജീവാനന്ദവുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. ജൂലായ് അഞ്ചിനുശേഷം മറീനയിലെ…
കേന്ദ്ര മന്ത്രിസഭാ വികസനം ; സുരേഷ് ഗോപിക്കും, ഇ ശ്രീധരനും സാധ്യത
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭ വികസനത്തിന്‍രെ ഭാഗമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരും മെട്രോമാന്‍ ഇ ശ്രീധരന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നേരത്തേ തന്നെ സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍…
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമിയെ തിരഞ്ഞെടുത്തു
ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമിയെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് നാലു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് മുഖ്യമന്ത്രിയാവുന്നത്. ഭരണകഷിയായ ബിജെപിയിലെ തര്‍ക്കം രൂക്ഷമായതോടെ തിരാഥ് സിംഗ് റാവത്ത് രാജിവച്ചിരുന്നു. ഡെറാഡൂണില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന 57 എം.എല്‍.എമാരുടെ യോഗത്തിലാണ് പുഷ്‌കറിനെ തിരഞ്ഞെടുത്തത്.…
വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍; ക്രൈം ബ്രാഞ്ച് കേസെടുത്തു
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാന ഓഫീസിലെ ലാപ്ടോപില്‍ സുക്ഷിച്ചിരുന്ന വിവരങ്ങള്‍…
വിദഗ്ധ സമിതി വെട്ടിത്തിരുത്തിയ കൊവിഡ് മരണപ്പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത് ; വി.ഡി സതീശന്‍
തിരുവനന്തപുരം : വിദഗ്ധ സമിതി വെട്ടിത്തിരുത്തിയ കൊവിഡ് മരണപ്പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഐ.സി.എം ആര്‍ മാനദണ്ഡ പ്രകാരമുള്ള എല്ലാ മരണങ്ങളും പട്ടfകയില്‍ ഉള്‍പ്പെടുത്താന്‍ നടപടി വേണം. ആര്‍ക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം.…
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു
ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. നാലുമാസം മുന്‍പാണ് ലോക്‌സഭാ എംപിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്.…
കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ്
കൊച്ചി : കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നോട്ടീസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം ബിജെപിക്കുവേണ്ടി…
സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ കോവിഡ് മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രം; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്പര്‍ വണ്‍ കേരളം എന്ന…
