പ്രീതം മുണ്ടെയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല; മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി

മഹാരാഷ്ട്ര : പ്രീതം മുണ്ടെ കാഡെയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ. അദ്ദേഹത്തിന്റെ മരണശേഷം മകളായ പ്രീതം മുണ്ടെ കാഡെയെ കേന്ദ്രമന്ത്രിസഭ…

കേരളത്തെ അപമാനിക്കാനുള്ള ആസുത്രീത നീക്കമാണ് നടക്കുന്നത് ; കിറ്റെക്‌സ് വിഷയത്തില്‍ സാബുവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം :കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീതനീക്കമാണ് കിറ്റെക്സ് സംഭവത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം.നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തുമെന്നും, അതിനെ വേട്ടയാടലായി…

ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാന്‍ പറ്റില്ല; ഭയം വേണ്ട, കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ട് അടങ്ങിയെങ്കിലും കേരളത്തില്‍ രോഗികള്‍ കുറയാത്തതില്‍ ചിലര്‍ ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും അത് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി…

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ; കമലഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍നിന്ന് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിന് ശേഷം കമലാഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നു. വ്യാഴാഴ്ച പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റും കമലിന്റെ സന്തത സഹചാരിയുമായിരുന്ന ഡോ. ആര്‍. മഹേന്ദ്രന്‍ ഉള്‍പ്പെടെ 80-ഓളം പേരാണ് ഡി.എം.കെ.യില്‍…

കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം; തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..ഈ നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക്…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആര്‍ എസ് പി പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ജനജീവിതം താറുമാറാക്കിക്കൊണ്ട് ദിനം പ്രതി പെട്രോള്‍, ഡീസല്‍, പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ജനാധിപത്യത്തോടുള്ള നിരുത്തരവാദിത്വമാണെന്ന് ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. കുടുംബ ബജറ്റ് താളം തെറ്റുന്ന വിധം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെയ്ക്കുന്ന ഇന്ധന…

ആലപ്പുഴ എം എല്‍ എ ചിത്തരഞ്ജന് വധഭീഷണി

ആലപ്പുഴ: ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നില്‍വെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനല്‍കി കൊല്ലുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഒന്‍പതുദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു. എ.എന്‍. ഷംസീര്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.എ. റഹിം…

സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ടിക്കാറാം മീണയെ മാറ്റി, സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സിലേക്ക് മാറി.ഡോ. വി…

മുഖം മിനുക്കി മോദി സര്‍ക്കാര്‍; മന്ത്രിസഭയിലേക്ക് 43 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ മുഖം മിനുക്കി മന്ത്രിസഭാ. അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമാണ് കേന്ദ്രമന്ത്രിസഭാ രൂപികരണത്തിന്റെ പ്രത്യേകത. പുതിയതായി 43 അംഗങ്ങള്‍ മന്ത്രി സഭയിലേക്ക് കടന്നുവന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനയില്‍ വനിതകള്‍ക്കും, യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം…

കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി ; പുതിയ മന്ത്രിമാര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. പുതിയ 43 മന്ത്രിമാര്‍ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവെച്ചു. രത്തന്‍ ലാല്‍ ഖഠേരിയ, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍, സന്തോഷ് ഗാങ്ങ്വാര്‍,…