മെട്രോമാന് പാലക്കാടിന്റെ പൂർണ്ണ പിന്തുണ ; ഇടത് വലതു സംഘടനകൾ പ്രതിസന്ധിയിൽ

പാലക്കാട്: ഇ. ശ്രീധരന്‍റെ നിഷ്കളങ്ക വ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങി യുഡിഎഫും എല്‍ഡിഎഫും പ്രതിരോധത്തില്‍. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ് 2016ല്‍ ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. ഇതിനിടെ…

ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍റെ റോഡ് ഷോ; ആവേശമായി പിഷാരടിയും

ബാലുശ്ശേരി: ബാലുശ്ശേരിയിൽ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധർമ്മജൻ ബോൾഗാട്ടിയുടെ റോഡ് ഷോ. ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ബാലുശ്ശേരി. ടൗൺ വരെ…

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും

കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് നാലരക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. വാഹനങ്ങളുടെ അകമ്പടിയോടെ നേമത്ത് എത്തുന്ന…

കോന്നിയിൽ പൊട്ടിത്തെറി; പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു .

കോന്നി: കോൺഗ്രസിൻ്റ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കോന്നിയിൽ പൊട്ടിത്തെറി . റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച്  മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു . കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട…

അഡ്വ. ജെ.ആര്‍. പത്മകുമാര്‍; നെടുമങ്ങാട് നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി പരിചയം 1961 ല്‍ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ വെമ്പായം നന്നാട്ടുകാവില്‍ സ്വാതന്ത്ര്യസമര സേനാനിയും റിട്ട. പ്രധാനാധ്യാപകനുമായ പി.കെ രാഘവന്‍ നായരുടേയും ബി. ജഗദമ്മയുടേയും മകനായി ജനനം. ഭാര്യ: വഞ്ചിയൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ജി.ഐ. ബിന്ദു. ഹരികൃഷ്ണന്‍ പി.ബി(എഞ്ചിനീയര്‍), ജയകൃഷ്ണന്‍…

തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 2021 നിയമസഭാ ഇലക്ഷനിലെ തർക്കം നിലനിൽക്കുന്ന 6 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാനം ഇന്ന് . തർക്ക ബാധിതമണ്ഡലങ്ങളിലെ നേതാക്കന്മാരുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചിരുന്നെങ്കിലും ആശയകപ്പം അവസാനിച്ചിട്ടില്ലെന്നാണ് സൂചനകൾ.  വട്ടിയൂർകാവിൽ കെ.പി അനിൽ കുമാറിന്റെ പേരിന് പകരം പി.സി…

ബി ജെ പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : 2021 നിയമസഭാ ഇലക്ഷന്റെ ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു .115 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത് .ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .മഞ്ചേശ്വരത്ത് നിന്നും ,കോന്നിയില്‍ നിന്നും മത്സരിക്കും. ഇ…

കാത്തിരിപ്പിന് അവസാനം, നേമത്ത് കെ മുരളീധരൻ ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2021 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പുറത്തുവിട്ടത്. സിപിഎമ്മിനെയും ബിജെപിയേയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരെയാണ് ഇക്കുറി ഇലക്ഷന് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന…

കോൺഗ്രസ് തർക്കങ്ങൾ രമ്യതയിൽ ; നേമത്ത് കെ.മുരളീധരൻ , പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി , കൊല്ലത്ത് ബിന്ദു കൃഷ്ണ

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിലെ തർക്കങ്ങൾ രമ്യതയിലേക്ക്. നേമത്ത് കെ മുരളീധരൻ മത്സരിക്കാൻ സാധ്യത. പുൽപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെന്നുറപ്പിച്ചു. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ ബാബുവിനും സ്ഥാനാർഥിത്വം ഉറച്ചു . നേമത്ത് തീർപ്പുണ്ടാക്കാൻ കെ മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിയിലേക്ക്…

കലഞ്ഞൂരിന്റെ മനസറിഞ്ഞ് ജനീഷ് കുമാര്‍;എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിച്ച് നാട്ടുകാര്‍

കലഞ്ഞൂര്‍: ഒന്നരവര്‍ഷത്തിനിടെ പകരം വെക്കാനാകാത്ത വികസന പ്രവർത്തനങ്ങളുമായി കലഞ്ഞൂരിന്റെ ഹൃദയത്തില്‍ ഇടംനേടിയ അഡ്വ. കെ.യു ജനീഷ് കുമാര്‍ രണ്ടാം അങ്കത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ നാട് വരവേറ്റത് ഏറെ ആഹ്ലാദത്തോടെ. ആദ്യഘട്ട പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ 8 മണിക്കാണ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക്…