സ്വര്‍ണ്ണക്കടത്തും വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ നീക്കം : സി. ശിവൻകുട്ടി.

സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ ഭാഗമായി  യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.സ്വര്‍ണ്ണക്കടത്തും വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ്…

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം…

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി (84) അന്തരിച്ചു. ഭീമ കോറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് അന്ത്യം. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.…

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി ; ഇളവുകള്‍ നാളെ തീരുമാനിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ ജില്ലാ കളക്ടര്‍മാരുടെ…

സഹായം ലഭിക്കുമെന്ന് കരുതി ആറ് തവണ വിളിച്ചു; മുകേഷേട്ടന്‍ വഴക്ക് പറഞ്ഞതില്‍ വിഷമം ഇല്ല ; ഫോണ്‍കോള്‍ വിവാദത്തില്‍ പ്രതികരിച്ച് വിദ്യാര്‍ത്ഥി

കൊല്ലം: കൂട്ടുകാരന് സഹായം തേടിയാണ് എംഎല്‍എ മുകേഷിനെ വിളിച്ചതെന്ന് ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി. ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മീറ്റന സ്വദേശിയായ വിഷ്ണു. ‘ആറ് തവണ വിളിച്ചു. സിനിമ നടനെ വിളിക്കുകയല്ലേ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികള്‍ക്ക്…

6 ദിവസത്തെ വിദേശ പര്യടനത്തിനായി മന്ത്രി വി മുരളീധരൻ യാത്ര തിരിച്ചു

വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ  ഗ്വാട്ടിമാല, ജമൈക്ക , ബഹമാസ് എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. ജൂലൈ 5 മുതൽ 10 വരെ നീണ്ട് നിൽക്കുന്ന യാത്രയിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച…

തൃണമൂല്‍ ബന്ധം ദൃഢപ്പടുത്തല്‍ ; അധീര്‍ രഞ്ജന്‍ ചൗധരിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ലോക്‌സഭാ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ നീക്കി പുതിയ ആളെ നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ദേശീയതലത്തില്‍ തൃണമൂല്‍ ബന്ധം ദൃഢപ്പെടുത്തുന്നതിനാണ് ഈ നീക്കം. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് മുഖ്യതടസ്സം. നേതൃസ്ഥാനത്തേക്ക്…

ഇന്ധനവില ഇന്നും കൂടി ; കേരളത്തില്‍ എല്ലാ ജില്ലയിലും നൂറു കടന്നു

തിരുവനന്തപുരം : രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 101. 91 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 100.6 പൈസയാണ്.…

കോവിഡ് മരണ റിപ്പോര്‍ട്ട് വിവാദം ; വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് മരണ റിപ്പോര്‍ട്ട് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ജൂണ്‍ 30 മുതലുള്ള പട്ടികയില്‍ പത്തുദിവസം മുമ്പുള്ള 93 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍രേഖകള്‍ പൂര്‍ണമായി ലഭ്യമല്ലാത്തതിനാലും സ്ഥിരീകരണത്തിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നതിനാലും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാറ്റിവെച്ച…

കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം ; പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വര്‍ഷകാല സമ്മേളനം…