ഞായറാഴ്ച ലോക്ക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ തുടരുമോ?; തീരുമാനം ഇന്ന് ചോരുന്ന അവലോകന യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ഇന്ന് ചേരും. വാരാന്ത്യ ലോക്ഡൗണ്‍, രാത്രി കര്‍ഫ്യു എന്നിവ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ജനജീവിതം സാധാരണഗതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് കൊണ്ട് വാരാന്ത്യ ലോക്ഡൗണ്‍ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും.…

കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് ഹൈക്കോടതി; കിറ്റെക്സിന്റെ ഹര്‍ജിയിലാണ് നിര്‍ദേശം

കൊച്ചി: കോവിഷീല്‍ വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി…

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട…

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം; നൂറിലധികംപേര്‍ പങ്കെടുത്തു

കോട്ടയം: തിരുവല്ല കുറ്റൂരില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന 49 കുടുംബങ്ങളേയും ഒപ്പം മറ്റു പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് എത്തിയവരേയും സ്വീകരിക്കുന്ന പരിപാടിയായിരുന്നു നടന്നത്. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് കുറ്റൂരില്‍ പരിപാടി നടന്നത്. ഞായറാഴ്ച…

നിപ വൈറസ്; ഉറവിടം കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും;മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര്‍…

നിപ; കോഴിക്കോട് അതീവ ജാഗ്രതയില്‍; ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ടുകാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കനത്ത ജാഗ്രത. വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ളോക്ക് നിപ ചികില്‍സക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന…

പാലക്കാട് സിപിഎം-സി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

പാലക്കാട്: അകത്തേത്തറയിലെ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു…

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിന് രോഗലക്ഷണം; സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടാന്‍ സാധ്യത- ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിന് രോഗലക്ഷണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക…

കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം; ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് വിഡി സതീശന്‍

ഹരിപ്പാട്: കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാവിലെ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു. മുതിര്‍ന്ന നേതാക്കളെ…

യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കും; ബി കെ യു നേതാവ് രാകേഷ് ടികായത്ത്

ഉത്തര്‍പ്രദേശ്: യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാപഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷക…