തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി…
Category: News
ബൈക്ക് റേസിംഗിനിടെ അപകടം; യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി
തിരുവനന്തപുരം: നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപം ബൈക്ക് റേസിംഗിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തവെ അതുവഴി വന്ന നാട്ടുകാരില്‍ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.…
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കും; സുപ്രീംകോടതി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു .അതേസമയം,സുപ്രീം കോടതിയുടെ ഈ…
മഞ്ചേശ്വരം കോഴക്കേസ് ; സുരേന്ദ്രന് വീണ്ടും നോട്ടീസയച്ച് ക്രൈംബ്രാഞ്ച്
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം കോഴക്കേസില്‍ മുഖ്യ പ്രതിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക്…
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തി
വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചു. ത്രിവര്‍ണ പതാക ഉയര്‍ത്തി ജനങ്ങള്‍ മോദിയെ വരവേറ്റു.…
കോവിഡ് നിയന്ത്രണവിധേയം; മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഗുരുതര കേസുകള്‍ ഇപ്പോള്‍ കുറയുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ഇക്കാര്യത്തില്‍ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
മയക്കുമരുന്ന് സംഘവുമായി ബന്ധം; ഡാന്‍സാഫ് പിരിച്ചുവിട്ടു
തിരുവനന്തപുരം: മയക്കുമരുന്ന് വേട്ടയ്ക്കു വേണ്ടി തിരുവനന്തപുരത്ത് രൂപീകരിച്ച ദി ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) പിരിച്ചുവിട്ടു. ഡാന്‍സാഫിലെ പോലീസുകാര്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന്് തെളിഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്റ്റേഷന്‍ പരിധിയിലുമായി…
നിലപാട് തിരുത്തി ബ്രിട്ടന്‍; കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി
ന്യൂഡല്‍ഹി: ക്വാറന്റീന്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി യുകെ. കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നു എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു.…
പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ആദ്യ അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ പ്രവേശനനടപടികള്‍ തുടങ്ങും. ഹയര്‍സെക്കന്ററി വെബ്സൈറ്റിലാണ് അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ നെറ്റവര്‍ക്കിലെ തിരക്ക് കാരണം സൈറ്റ് ഹാങ്ങാണെന്ന പരാതിയും ഉയര്‍ന്നു. പലകുട്ടികള്‍ക്കും വെബ്സൈറ്റിലേക്ക് പ്രവേശിപ്പിച്ച് എവിടെയാണ്…
സ്‌കൂളുകള്‍ തുറക്കുന്നു; കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കേ, സ്‌കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. കുട്ടികളുടെ കൈവശം ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണം…
