പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് സിദ്ദു; പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതിസന്ധിക്ക് അയവില്ല

ന്യൂഡല്‍ഹി: പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് നവ്‌ജ്യോത് സിങ് സിദ്ദു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സോണിയക്ക് അയച്ച കത്തില്‍ സിദ്ദു…

കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന്…

കര്‍ഷകരുടെ ഭാരത് ബന്ദ്; ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ഭാരത് ബന്ദിനോട് ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉപരോധം റോഡ് – റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. രാവിലെ ആറ് മണിയോടെ കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപരോധം തുടങ്ങി. ദില്ലി-മീററ്റ് ദേശീയപാത…

എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്; ആധാറിന് സമാനമായി ഒരു ആരോഗ്യ ഐ.ഡി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് നല്‍കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്റെ പദ്ധതി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ഓരോ…

സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 58

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി…

ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി;പത്തനംതിട്ടയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെ.മി വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അപ്പര്‍ കുട്ടനാട്ടിലും,പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പമ്പാ നദിയില്‍ രണ്ട് മീറ്റര്‍ വരെയാണ് ജലനിരപ്പ്…

കോവിഡ് മരണം: ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. 50000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം. കോവിഡ് മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം…

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ല; എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കി. കേരളത്തിലെ…

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ,പാലക്കാട്, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന…

സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; പോലീസില്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗം വരുന്നു

തിരുവനന്തപുരം: സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്‌ള്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയില്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നുവര്‍ഷമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക വിഭാഗമായി ഉണ്ടായിരുന്നില്ല. ക്രൈം…