സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്‌കാലിക വൈസ്‌ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ (എം) വ്യക്തമാക്കി. കെ.ടി.യുവില്‍ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ ഡോ. സിസ തോമസിനേയും…
Category: News
കേരള സാരിയിൽ ഭരണഘടനാ കൈയ്യിലേന്തി വയനാടിന്റെ എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു
വയനാടിന്റെ എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ പതിപ്പ് കൈയ്യിലേന്തിയാണ് പ്രിയങ്ക വയനാടിന്റെ ശബ്ദമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്കും അതുപോലെതന്നെ പാർലമെന്റിലെ ഇന്ത്യാ സഖ്യത്തിനും വലിയ ഊർജ്ജം നല്കുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശനം. ഇനിയുള്ള…
മാധ്യമപ്രവർത്തകർക്ക് പണി കൊടുക്കാനായി കെ സുരേന്ദ്രൻ
മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെതി. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും…
ഒന്നര കോടിയിലേറെ മുഖ്യമന്ത്രി കെഎം ഷാജിക്ക് വേണ്ടി ചിലവിട്ടു
തനിക്കെതിരെ സുപ്രിം കോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി പറഞ്ഞു. പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ…
കോണ്‍ഗ്രസുകാരുടെ കരുതലിനെ വര്‍ണ്ണിച്ച് സന്ദീപ് വാര്യർ
തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടുക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. വിഡിയോക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കോൺഗ്രസ് പ്രസ്ഥാനത്തിൽ…
ബിജെപിലെ മൂന്ന് കുറുവാസംഘം ആരൊക്കെ ?
ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ ഉയരാൻ തുടങ്ങി. ‘ബിജെപിയില്‍ കുറുവാസംഘം’ എന്നാരോപിച്ചാണ് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘സേവ് ബിജെപി’ എന്ന പേരിലാണ് പോസ്റ്ററുകള്‍. ബിജെപി നേതാക്കളായ കെ.സുരേന്ദ്രൻ, വി.മുരളീധരന്‍,…
ഇനി മുതൽ സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് കർശന നിയന്ത്രണം
സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി വീഡിയോ, ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലറിലാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു.…
രാജി വാർത്തയിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. വ്യക്തിപരമായ താൽപ്പര്യം സ്ഥാനമാറ്റത്തിൽ ഇല്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും താൻ ശെരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്ന് ബോധ്യം…
വയനാടിന്റെ പ്രിയങ്കരിയായി മാറി പ്രിയങ്ക ഗാന്ധി
വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്ന ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക പത്തുമണിയോടെ തന്നെ ലീഡ് ഒരുലക്ഷം ഒരുലക്ഷം…
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ‘റെക്കോർഡ്’ ഭൂരിപക്ഷത്തിൽ വിജയിച്ചു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം…
