മദ്രസകൾക്കുള്ള ഗ്രാന്റ് നിർത്തലാക്കി യോ​ഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശില്‍ മദ്രസകൾക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സർക്കാരിന്റെ പരിഷ്കാരം. പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശത്തിന് യോഗി മന്ത്രിസഭ അംഗീകാരം നൽകി. അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആരംഭിച്ച മദ്രസാ ഗ്രാന്റാണ് ഇപ്പോൾ യോഗി ആദിത്യനാഥ്…

“വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? തൃക്കാക്കരയിലെ പഴയ കണക്കു നോക്കേണ്ട- കോടിയേരി

തിരുവനന്തപുരം: തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്.…

പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയോ? പരിഹാസവുമായി പി കെ ഫിറോസ്

കോഴിക്കോട്: കുളിമാട് പാലം നിർമാണത്തിനിടെ തകർന്നു വീണ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രം​ഗത്ത്. ഒരുപാട് ചോദ്യങ്ങൾക്ക് ഇടതുപക്ഷ സർക്കാ‌ർ മറുപടി നൽകേണ്ടി വരും. പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ്…

ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തി വിവര ചോർച്ച നടത്തിയതായി റിപ്പോ‌‌ർട്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

ലോകത്തെ ഏറ്റവും വലിയ വ്യക്തിവിവര കൈമാറ്റം ​ഗൂ​ഗിൾ നടത്തിയതായി ആരോപണം. ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (ഐസിസിഎല്‍) ആരോപണം ടെക് ക്രഞ്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നുവെന്നും അതു മറ്റു കമ്പനികള്‍ക്കു കൈമാറുന്നുവെന്നുമാണ്…

യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല; ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു

ന്യൂഡൽഹി: യുക്രെയിൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുടർ പഠനം അനുവദിച്ച ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. നിലവിലെ സാഹചര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ ചട്ടപ്രകാരം വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി ഒരു വർഷം പ്രാക്ടീസ് അല്ലെങ്കിൽ ഇന്റേൺഷിപ്പ്‌…

ഉത്തരേന്ത്യ കനത്ത ചൂടിൽ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂ‌ട് ശക്തമാകുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും താപനില 47 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. രാജസ്ഥാനിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി…

അസാനി; കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധന വിലക്ക് തുടരുന്നു

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത…

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു , മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും

തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത് വന്നു . തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം…

തെന്നിന്ത്യൻ താരം മോഹൻ ജുനേജ അന്തരിച്ചു കെജിഎഫ് ചാപ്റ്റർ 2 അവസാന ചിത്രം

തെന്നിന്ത്യൻ താരം മോഹൻ ജുനേജ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാതായതോടെയാണ് മരണം സംഭവിക്കുന്നത്. പതിറ്റാണ്ടുകളോളം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച മോഹൻ നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.…

മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തെടുത്തു , ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം

മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തെടുത്തു. ഫോറൻസിക് സംഘം, തഹസിൽദാർ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂർ ജൂമാ മസ്ജിദ് ഖബറിടത്തിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റും. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ്…