‘കൂടെ ഉണ്ടാകും’ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; ‘വാക്ക് വിശ്വസിക്കുന്നു’ പോരാട്ടം തുടരും – കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത

തിരുവനന്തപുരം: കൂടെ ഉണ്ടാവുമെന്ന് അതിജീവിതയ്ക്ക് ഉറപ്പ് നൽകി സർക്കാർ.മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അതിജീവിത. ‘കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ…

യുവതിയുടെ മൃതദേഹം റെയിൽ പാളത്തില്‍; 21-കാരൻ പിടിയില്‍

മുംബൈ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാഹിമില്‍ റെയില്‍വേ…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; തെക്കുപടിഞ്ഞാറൻ കാലവർഷം 48 മണിക്കൂറിനകം അറബിക്കടലിൽ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ മഴ വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം 48 മണിക്കൂറിനകം അറബിക്കടലിൽ എത്താൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

പി സി ജോർജ് കീഴടങ്ങി : പ്രതിഷേധിച്ച് പിഡിപി; പിന്തുണയുമായി ബിജെപി

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി. സി ജോർജ് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ എത്തിയാണ് പി.സി കീഴടങ്ങിയത്. നിയമം പാലിക്കുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിസി ജോർജിനെ അനുകൂലിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തിയിട്ടുണ്ട്. കോടതി ജാമ്യം…

കോട്ടയം അയർക്കുന്നത്ത്‌ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

കോട്ടയം: അയർക്കുന്നം പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ താന്നിക്കപ്പടിയിൽ രാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ (40) യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി…

വിമാന ടിക്കറ്റ് ഹൈക്കോടതിയിൽ, വിജയ് ബാബു 30 ന് നാട്ടിലെത്തും

നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബു വിമാനടിക്കറ്റ് കോടതിയിൽ ഹാജരാക്കി. ഈ മാസം 30ന് എത്തുമെന്നണ്വി ജയ്ബാബു കോടതിയെ അറിയിച്ചത് . കൂടാതെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന…

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ അതിരൂക്ഷ ആരോപണം ഉന്നയിച്ച് മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം…

ചൈനക്കെതിരെ കടുത്ത നിലപാടെടുത്ത് ക്വാഡ് ഉച്ചകോടി, ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ അനധികൃത ഇടപെടലുകൾ ചെറുക്കും

ടോക്യോ: ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ അനധികൃത ഇടപെടലുകൾക്ക് എതിരെ ശക്തമായ നിലപാടുമായി ക്വാഡ് ഉച്ചകോടി. ചൈനക്കെതിരെ കടുത്ത നിലപാടാണ് ക്വാഡ് ഉച്ചകോടിയിൽ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. നാവികം, ബഹിരാകാശം,…

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം; ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു

നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞത്. കശ്മീരില്‍ വച്ചായിരുന്നു ഷൂട്ടിംഗ് നദിക്ക്…

പ്രകോപനപരമായ മുദ്രാവാക്യം വിളി: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ

കോട്ടയം ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തി‌ട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാറനാനിയിൽ അൻസാർ നജീബിനെയാണ് ആലപ്പുഴയിൽനിന്ന് എത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ…