തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും…
Category: latest news
പി എഫ് ഐ റാലിയിലെ മുദ്രാവാക്യം വിളി, എല്ലാം സ്വയം വിളിച്ചത്, അതിൽ തെറ്റില്ലെന്ന് കുട്ടി
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി കുട്ടി. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി വ്യക്തമാക്കി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല.…
സി പി എം പാർട്ടി ഫണ്ട്; ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോർട്ട്
കണ്ണൂർ : പാർട്ടി ഓഫീസ് നിർമിക്കാൻ തുടങ്ങിയ സമ്മാനപദ്ധതിയുടെ പണം കൈകാര്യം ചെയ്തതിൽ ഗുരുതര പിശക് സംഭവിച്ചതായി ഫണ്ട് വിവാദത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടികമ്മിഷൻ റിപ്പോർട്ട്. രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായഫണ്ട്, സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് പുനർനിർമിക്കുന്നതിന് നടത്തിയ സമ്മാനപദ്ധതി, നിയമസഭാ…
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ബിജു മേനോൻ, ജോജു ജോർജ്, നടി രേവതി
തിരുവനന്തപുരം: 52ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടി രേവതിയാണ്. ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 142 ചിത്രങ്ങളാണ് ആകെ പരിഗണിച്ചത്. രണ്ട് സിനിമകൾ ജൂറി…
വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം, തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്ന് കോടതി
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി സി ജോർജ് മുൻ എം എൽ എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ…
തലസ്ഥാനത്ത് യുവതിക്ക് നേരെ ക്രൂര മർദ്ദനം, ചെരുപ്പൂരി അടിക്കുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പുറത്ത്, ബ്യൂട്ടിപാർലർ ഉടമയ്ക്കെതിരെ കേസ്
തിരുവനന്തപുരം: മോഷണം ആരോപിച്ച് യുവതിക്ക് നേരെ ആക്രമണം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബ്യൂട്ടിപാർലർ ഉടമയാണ് യുവതിയെ മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനമേറ്റ ശോഭയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. മർദ്ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ…
ആയയുടെ ക്രൂരത, ഉറങ്ങിയില്ലെന്ന് ആരോപിച്ച് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു; കര്‍ണപുടത്തിന് പരിക്ക്
ചോറ്റാനിക്കര: കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപ്പറമ്പില്‍ സാലി മാത്യു(48) ആണ് അറസ്റ്റിലായത്. 10 മാസം പ്രായമായ കുഞ്ഞിനെയാണ് ഇയാൾ ആക്രമിച്ചത്. 21ാം തിയതിയായിരുന്നു സംഭവം. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ പരിചരിക്കാനാണ് സാലി മാത്യുവിനെ നിര്‍ത്തിയത്.…
ധനമന്ത്രിയുടെ പേരിൽ പണം ആവശ്യപ്പെട്ടു; സന്ദേശം ലഭിച്ചത് നിരവധി പ്രമുഖർക്ക്
ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചതായി പരാതി.വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം സന്ദേശം അയച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായി മന്ത്രിയുടെ ഫോട്ടോയാണ് ഉപയോഗിച്ചത്. ധനമന്ത്രിയുമായി പരിചയമുള്ളവർക്ക്…
ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച് ഐ വി ബാധ, ഒരാൾ മരണപ്പെട്ടു
മുംബയ്: ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലുകുട്ടികളിൽ ഒരാൾ എച്ച് ഐ വി ബാധയെ തുടർന്ന് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി സൗജന്യമായി രക്തംനൽകുന്ന പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്. രണ്ടാഴ്‌ചയിലൊരിക്കലാണ് പദ്ധതി വഴി രക്തം…
ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി, സ്വമേധയാ തൊഴിലിൽ ഏർപ്പെട്ടാൽ കേസില്ല
ന്യൂഡൽഹി: പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുതെന്ന് സുപ്രീംകോടതി. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗികത്തൊഴിലാളികൾക്ക് എതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച…
