ഗൂ​ഗിൾ മാപ്പ് ചില്ലറകാരനല്ല, ഇനി മുതൽ ​ട്രാഫിക്ക് ബ്ലോക്ക് അറിഞ്ഞ് സഞ്ചരിക്കാം

ട്രാഫിക്ക് ബ്ലോക്കുകൾ തിരിച്ചറിയാനുള്ള ആധുനിക സംവിധാനം ഒരുക്കി ​ഗൂ​ഗിൾ മാപ്പ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രദേശത്തെ കൃത്യമായ ട്രാഫിക്ക് കുരുക്കുകൾ തിരിച്ചറിയാനാകും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച കൃത്യമായ…

പൊള്ളും വില, പുതിയ ​ഗ്യാസ് കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിൽ വൻ വർധനവ്

കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ‍ഡെപ്പോസിറ്റിൽ വൻ വർധന. സിലിണ്ടറിന് 750 വർധിച്ചതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 2200 രൂപയായി. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ്…

റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി, പൊലീസ് നെഞ്ചത്ത് ചവിട്ടി, സംസാരിക്കാൻ പോലും കഴിയുന്നില്ലെന്ന് ജെബി മേത്തർ

ന്യൂഡൽഹി: കോൺ​ഗ്രസിന്റെ ഇഡി ഓഫീസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്ത് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് നടപടി. വളരെ സമാധാനപരമായി നടത്തിയ…

അർധരാത്രിയിൽ കെ എസ് യു നേതാവിന്റെ വീടിന് നേരെ ആക്രമണം, ബിയർ കുപ്പിയേറിൽ ജനൽ ചില്ലുകൾ തകർന്നു

തിരുവന്തപുരം: കെ എസ് യു ജില്ലാ സെക്രട്ടറിയു‌ടെ വീടിന് നേരെ ആക്രമണം, ഇന്നലെ രാത്രിയോടെയാണ് അനന്തകൃഷ്ണന്റെ വീടിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ശാസ്തമം​ഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം…

പത്ത് ലക്ഷം രൂപയ്ക്ക് മൂന്ന് മലയാളി സ്ത്രീകളെ വിറ്റു, മൂവരും രക്ഷപ്പെട്ടത് സമയോചിത ഇടപെടലിൽ

കൊച്ചി: കുവൈറ്റ് കുടുംബങ്ങൾക്ക് വിൽപന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘം 10 ലക്ഷം രൂപയ്ക്ക് വിറ്റ സ്ത്രീകളെയാണ് ​ഗൾഫ് നാടുകളിലെ ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ രക്ഷപ്പെടുത്തിയത്. കണ്ണൂർ സ്വദേശിയായ എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാന…

വിമാനത്തിലെ ആക്രമണം കോൺ​ഗ്രസ് ആസൂത്രണം, പ്രതിരോധിച്ചത് താനെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമ ശ്രമം കോൺ​ഗ്രസ് ആസൂത്രണം ചെയ്തതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തത്. വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിച്ചെന്ന കളങ്കം ഒഴിവാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് വിമാന…

എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’, വിശദീകരണം നൽകി നൂറനാ‌ട് പൊലീസ്

ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി പ്രതിയായി. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെ‌ട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺ‍ഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ…

ഓൺലൈനായി പാൻകാർഡ് പുതുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കു, കർശന മുന്നറിയിപ്പുമായി എച്ച് ഡി എഫ് സി

ഡൽഹി: പാൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വ്യപകമാകുന്ന പശ്ചാത്തലത്തിൽ കർശന നിർദേശങ്ങളുമായി എച്ച് ഡി എഫ് സി ബാങ്ക്. സന്ദേശങ്ങൾ അയച്ച് പണം തട്ടാൻ ശ്രമിക്കുന്നത് ഉൾപ്പെടെയുള്ള പരാതികളാണ് ഉയരുന്നത്. പാൻകാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വരുന്ന അജ്ഞാത ലിങ്കുകളിൽ…

‘കറുപ്പ്’ നിരോധനത്തിന് പിന്നിൽ നാണകേട് മാത്രമല്ല , സുരക്ഷ പ്രശ്നങ്ങൾ ഇങ്ങനെ

സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ സംവിധാനങ്ങളും വർധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. പ്രധാനമായി കറുത്ത വസ്ത്രം കറുത്ത മാസ്ക് എന്നിവ മാധ്യമ പ്രവർത്തകരോട് പോലും മാറ്റാൻ പറഞ്ഞത്…

ഫൈൻ അടപ്പിച്ചു, പൊലീസ് സ്റ്റേഷന്റെ ഫ്യുസൂരി ലൈൻമാന്റെ പ്രതികാരം

ബറേലി: പിഴ ഈടാക്കിയതിന്റെ പ്രതികാരമായി പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലൈൻമാൻ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രേഖകൾ കൈവശമില്ലാത്തതിനാൽ ബൈക്ക് യാത്രക്കാരനായ ഭഗവാൻ സ്വരൂപ് എന്നയാളിൽ നിന്ന് പിഴ ഈടാക്കിയതിന് പ്രതികാരമായിട്ടാണ് പൊലീസ് സ്റ്റേഷനിലെ തന്നെ ഫ്യൂസൂരിയത്. പിഴയടക്കേണ്ടിവന്ന ഭഗവാൻ…