കഴിഞ്ഞ ഓണത്തിന് വേണ്ടാത്ത ഗവർണർ ഇപ്പോൾ വിഐപി

കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.എന്നാല്‍ സര്‍ക്കാരുമായി ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതെല്ലാം അവസാനിപ്പിച്ച് സര്‍ക്കാരുമായി ചേര്‍ന്നുപോവുമെന്ന…

പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു ; 3 പേരുടെ പത്രിക തള്ളി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.ആകെ 10 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. മൂന്നുപേരുടെ പത്രിക തള്ളി. ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്), ജി. ലിജിന്‍ ലാല്‍ (എന്‍.ഡി.എ), ഷാജി, പി.കെ. ദേവദാസ്,…

റിയാസ് തന്റെ സീനിയോറിറ്റിയെ മാനിക്കുന്നില്ല : ഗണേഷ് കുമാർ

ഗണേശ്കുമാര്‍ എംഎല്‍എയും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാവുകയാണ്.ഇടതു മുന്നണിധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോള്‍ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാന്‍ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഗണേശ്കുമാര്‍ തുടരുന്നത് തന്നെയാണ് കാരണം. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച്…

മിസോറം ബോംബ് സ്ഫോടനം ; മോദിക്കെതിരെ കോൺഗ്രസ്

മിസോറം തലസ്ഥാനമായ ഐസോളില്‍ 1966 മാര്‍ച്ച് 5ന് ബോംബുകള്‍ വര്‍ഷിച്ചത് അന്നു വ്യോമസേനയില്‍ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയുമായിരുന്നുവെന്ന ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ വാദം പൊളിച്ചു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ വാദങ്ങള്‍ തെറ്റാണ്.…

ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

കോട്ടയം ബിജെപി ജില്ല അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ നേതൃത്വമാണ് പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ അധ്യക്ഷനാണ്ലിജിന്‍ലാല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മത്സരിച്ചിരുന്നു. മണ്ഡലത്തില്‍ 12,000 വോട്ടുകള്‍ നേടി…

മാസപ്പടിക്കാരുടെ ശമ്പളമാണ് പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ കാണുന്നത് : കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും പണം വാങ്ങിയ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂള്‍ ഓഫ് ലോ തകര്‍ന്നിരിക്കുന്നു. പല…

വിലക്കയറ്റം ; കയ്യും കെട്ടി പൊട്ടിച്ചിരിച്ചു പിണറായി

ഇത്തവണ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറയും. വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല.വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയത് 70 കോടി . നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കും

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികള്‍ ഒരുക്കുകയും 80000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകള്‍ ഒരുക്കുക, നെഹ്‌റു യുവ കേന്ദ്ര പരിപാടികള്‍ ഏകോപിപ്പിക്കുo. നാഷണല്‍ സര്‍വീസ്…

ചാണ്ടി ഉമ്മനെ അപായപ്പെടുത്താൻ ശ്രമം

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി നടക്കുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് അഴിഞ്ഞു കിടന്നു എന്ന ദുരൂഹതയുളവാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.ആരോ മനപ്പൂര്‍വ്വം വീല്‍നട്ട് ഊരിയെന്നാണ് കോണ്‍ഗ്രസ് സംശയം. ഇന്നലെ വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്‌ബോഴാണ് വാഹനത്തിന്റെ…

ഉമ്മൻചാണ്ടിയ്‌ക്ക് ചികിത്സാ പിഴവ് :പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന്കെ അനിൽകുമാർ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സാ പിഴവുണ്ടായി എന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം.കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കുടുംബം…