കെ എസ് ആർ ടി സി യിൽ ഇനി യാത്രക്കൊപ്പം ഭക്ഷണവും ലഭിക്കും.

കെ എസ് ആർ ടി സി യിൽ ലഘുഭക്ഷണം പാക്കുചെയ്തതും യാത്രയ്ക്കിടയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാകും. ഗുണനിലവാരവും ശുചിത്വവും പാലിക്കും.ബസ്സിനുള്ളിൽ ഷെൽഫ്-വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം നൽകും. പദ്ധതി നടത്തിപ്പു സംബന്ധിച്ച അന്തിമതീരുമാനം കെ.എസ്.ആർ.ടി.സി. ചെയർമാനാണ് എടുക്കുക. ബസുകളിൽ യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം…

സ്ത്രിധന പീഡനം നടക്കുന്നതിന്റെ 90 ശതമാനവും കാരണം ഭര്‍ത്താവിന്റെ മാതപിതാക്കള്‍

സ്ത്രീധന മരണങ്ങള്‍ നടക്കുമ്പോൾ നാടാകെ ഓരു ചര്‍ച്ച നടക്കും, എന്നീട്ട് എന്ത് പ്രയോജനം അവസ്ഥ വീണ്ടും പഴയതു തന്നെ. അതിന് അടുത്ത ഉ​ദാഹരണമാണ് പന്തീരങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധു ഭര്‍ത്താവ് രാഹുലില്‍ നിന്ന് അതിക്രൂരമായി നേരിട്ട മർദ്ദനം. ഭർത്താവ് അടിച്ചാൽ തെറ്റല്ല…

ഇരട്ടക്കൊലക്കേസ് പ്രതി ജയിൽമോചിതനായതിന്റെ ആഘോഷം, ‘എട മോനേ’ ഡയലോഗിട്ട് റീൽ

ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. എന്നീട്ട് അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ്…

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി

പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും…

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ…

ജീവനക്കാര്‍ മരിക്കുമ്പോൾ ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം, നിര്‍ദ്ദേശത്തിനെതിരെ വ്യാപക അതൃപ്തി

ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന് സർക്കാർ നിർദ്ദേശം. ഈ തീരുമാനത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിര്‍ദ്ദേശവും സംഘടനാ പ്രതിനിധികൾ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിര്‍ദ്ദേശങ്ങളിൽ…

പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കില്‍ അവർ ആണവായുധം പ്രയോഗിക്കുമെന്ന്‌; മണി ശങ്കർ അയ്യർ

കോൺ​ഗ്രസുകാർ പാക്കിസ്ഥാൻ അനുഭാവികാളണെന്ന് പറയുന്ന ബിജെപിക്ക് വീണ്ടും ആരോപണങ്ങൾ ഉയർത്താൻ കോൺ​ഗ്രസുകാരിൽ ഒരാള്‍ തന്നെ വഴിയൊരുക്കി. പാക്കിസ്ഥാനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണി ശങ്കർ അയ്യർ രംഗത്തെതി. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കില്‍ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ്…

ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു, അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ?

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ രം​ഗത്തെതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയതെന്നും അതിലെന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുന്നത്. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു.…

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

പി ഐ ബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണല്‍) ശ്രീ വി. പളനിച്ചാമി ഐ ഐ എസ് ചടങ്ങില്‍ അധ്യക്ഷത  വഹിച്ചു. പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച്  ജനങ്ങളെ ബോധവാന്‍മാരാക്കുന്നതില്‍  മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളുടെ പ്രയോജനവും…

മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്‍മാറണം; കെ കെ റൈഹാനത്ത്

ആശ്രിത നിയമനത്തിന്റെ മറവില്‍ വീണ്ടും മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അര്‍ഹമായ സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് അടിയന്തരമായി പിന്‍തിരിയണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും മുസ്ലിം സംവരണത്തിന്…