സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ; കെ സുധാകരന്‍

കോഴിക്കോട്: വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന നേതാക്കന്‍മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്റെ പ്രതികരണം. കാലം തന്ന…

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ്…

വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ് ആരംഭിക്കും; നിലവിലെ കണ്‍സെഷന്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്റ് ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. നിലവിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അതേപടി തുടരുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയല്‍ തീരുമാനമായി. ബോണ്ട്…

കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന്…

കോവിഡ് മരണം: ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. 50000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം. കോവിഡ് മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം…

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ല; എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കി. കേരളത്തിലെ…

ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം:രാജ്യത്ത് കര്‍ഷകസംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം,…

പാലാ ബിഷപിന്റെ നാര്‍കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണ്; പി ചിദംബരം

പാലാ ബിഷപിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി ചിദംബരം. നാര്‍കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണ്. ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപിനെ തീവ്രഹിന്ദു നിലപാടുകാര്‍…

ഹര്‍ത്താല്‍; കെ എസ് ആര്‍ ടി സി അവശ്യ സര്‍വീസുകള്‍ നടത്തും;ദീര്‍ഘദൂര സര്‍വ്വീസുകള്‍ വൈകിട്ട് ആറുമണിക്ക് ശേഷം

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസമായ നാളെ കെ എസ് ആര്‍ ടി സി അവശ്യ സര്‍വീസുകള്‍ ഉണ്ടാകും. ആശുപത്രികള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തും. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകളടക്കം എല്ലാ സ്റ്റേ സര്‍വീസുകളും ഡിപ്പോകളില്‍…

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,658 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട…