രണ്ടുകോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് അറസ്റ്റിൽ

രണ്ടുകോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) അറസ്റ്റിൽ. ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം ആണ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റർ…

രാജ്യത്തിലാദ്യമായി ലിഥിയം ശേഖരം കണ്ടെത്തി

രാജ്യത്തിലാദ്യമായി ജമ്മുകശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തി. 5.9 മില്യൺ ടൺ ലിഥിയമാണ് ജമ്മുകശ്മീരിൽ കണ്ടെത്തിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് ലിഥിയം. ലിഥിയം കണ്ടെത്തിയതോടെ ഇലക്ട്രിക് ബാറ്ററികൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒരുപരിധി…

പിഎം കിസാൻ ആനുകൂല്യം: നടപടികൾ വെള്ളിയാഴ്ചയ്ക്ക് മുമ്പ് പൂർത്തീകരിക്കണം

പി എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ, ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട്…

ശൈശവ വിവാഹം; അറസ്റ്റിലായത് 2,580 പേർ

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ അസമിൽ നിന്ന് മാത്രം ശൈശവ വിവാഹം ചെയ്തതിന് അറസ്റ്റിലായത് 2,580 പേരാണ്. 4,074 ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.പക്ഷെ നിയമലംഘനം നടത്തിയവരെ പാർപ്പിക്കാൻ ജയിലുകളില്ലെന്നതായിരുന്നു അത്. ഇതോടെ താത്കാലിക ജയിലുകൾ…

കുമളിയില്‍ ഏഴുവയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

കുമളിയില്‍ ഏഴുവയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്.ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആശുപത്രി വിട്ടാല്‍ ചികിത്സയിലുള്ള കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും. അടുത്തവീട്ടിലെ ടയര്‍ കത്തിച്ചതിന്റെ പേരിലാണ് ഏഴുവയസുകാരനെ അമ്മ ക്രൂരമായി…

നരബലിക്കായി രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

കന്യാകുമാരി തക്കലയിൽ നരബലിക്കായി തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്, ഐടി ജീവനക്കാരനായ കണ്ണന്റേയും അഖിലയുടേയും മകൾ ശാശ്വികയെയാണ് തക്കല പൊലീസ് മന്ത്രവാദിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റ്…

ശൈശവ വിവാഹം സംബന്ധിച്ച കേസുകളിൽ അറസ്റ്

ശൈശവ വിവാഹം സംബന്ധിച്ച കേസുകളിൽ അസമിൽ 1800 പേർ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. ഇന്ന് പുലർച്ചെ തുടങ്ങിയ അറസ്റ്റ് നടപടികൾ കുറച്ചുദിവസത്തേക്ക് കൂടി നീളും. നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ…

റൈനോപ്ലാസ്റ്റിക് സർജറിക്ക് വിധേയമായ യുവതി മരിച്ചു

റൈനോപ്ലാസ്റ്റിക് സർജറിക്ക് വിധേയമായ യുവതി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് മരിച്ചതായി റിപ്പോർട്ട്. 21 വയസ്സുകാരിയാണ് മരിച്ച തെന്ന് അൽറായി പത്രം റിപ്പോർട്ടു ചെയ്തു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ യുവതിക്ക് ബോധം ന ഷ്ടപ്പെടുകയും തുടർച്ചയായി നിരവധി ഹൃദയാഘാ തം സംഭവിക്കുകയും…

നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ

നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. അടുത്തിടെ മോശം സേവനത്തിന്റെ പേരിൽ എയർ ഇന്ത്യയെ വിമർശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറഞ്ഞത്. ജനുവരി 31നാണ്…

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പണത്തെ ചൊല്ലി മകൻ അജയ്യയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽകണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ…