അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പരിസമാപ്തി; ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം

ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹുസൈൻ ഖാൻ ഉൾപ്പെടെ രണ്ടു ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചത്. ജില്ലയിലെ കൊക്കർനാഗ് വനത്തിലും മലയോര മേഖലയിലുമായിരുന്നു ഏറ്റുമുട്ടൽ…

അത്താഴവിരുന്നിൽ മമതയും സ്റ്റാലിനും പങ്കെടുത്തത് ; പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത

പ്രതിപക്ഷസഖ്യമായ ഇന്ത്യയിലെ ഇപ്പോഴത്തെ കല്ലുകടി രാഷ്ട്രതലവന്‍മാര്‍ക്കു നല്‍കിയ അത്താഴ വിരുന്നില്‍ മമതയും സ്റ്റാലിനും പങ്കെടുത്തതിലെ അസ്വാഭാവികതയാണ്.ബി.ജെ.പി എന്ന പാര്‍ട്ടിയോട് ഒരു തൊട്ടുകൂടായ്മയും ഡി.എം.കെക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഇല്ലന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നപ്പോള്‍ മമതാ…

ജി ട്വന്റിയിൽ മോദിയുടെ ഇരിപ്പിടത്തിലും “ഭാരത്”

ഇന്ത്യയുടെ പേര് ഭാരതമെന്നു മാറ്റുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ജി ട്വന്റി ഉച്ചകോടിയിൽ പേരുമാറ്റ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ…

ഇന്ത്യ പേരുമാറ്റിയാൽ ഈ സ്മാരകങ്ങളുടെയും പേരു മാറുമോ?

ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുമോ എന്നത് സംബന്ധിച്ചു കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിൽ അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയും നടക്കുന്നുണ്ട്.ഇന്ത്യയെന്ന പേര് ഭാരത് എന്നായി മാറുമോ എന്നു തീരുമാനമായില്ലെങ്കിലും ഇങ്ങനെ പേരുമാറ്റിയ…

ജി 20 ഡിജിറ്റൽ ധനമന്ത്രിമാർ സമവായത്തിലെത്തി : രാജീവ് ചന്ദ്രശേഖർ

ഓഗസ്റ്റില്‍ നടന്ന ഡിജിറ്റല്‍ ധന മന്ത്രിമാരുടെ യോഗത്തിന്റെ സുപ്രധാന ഫലങ്ങള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍, ഭാവിയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം…

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കാൻ ശ്രമം :ശബ്‌നം ഹശ്മി

കഴിഞ്ഞ ഇരുപതുവര്‍ഷത്തെ ഗുജറാത്ത് അനുഭവം വെച്ചുനോക്കുമ്പോള്‍ മണിപ്പുരില്‍ നടക്കുന്നത് അദ്ഭുതമായി തോന്നുന്നില്ലെന്ന് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയും സഫ്ദര്‍ ഹശ്മിയുടെ സഹോദരിയുമായ ശബ്‌നം ഹശ്മി. ഗുജറാത്തില്‍ നടത്തിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ബദല്‍ ഭരണഘടന തയ്യാറായിട്ടുണ്ടെന്നും 2024-ലെ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ്…

പുതിയ സിം കാർഡ് നിയമത്തെക്കുറിച്ച് അറിയാം

രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാം.രാജ്യത്ത് സൈബര്‍ ക്രൈം ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സിം കാര്‍ഡ് സംബന്ധിച്ച നിയമങ്ങളില്‍…

ഐ എസ് ആർ ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാൻ 3 ന്റെ വിജയത്തില്‍ ഐഎസ്‌ആര്‍ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ചന്ദ്രയാൻ-3 ന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐഎസ്‌ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരില്‍ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞൻ എസ് സോമനാഥും ശാസ്ത്രജ്ഞരും…

ഇനി പഞ്ചസാര ഇവിടെ മാത്രം മതി

പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര നീക്കം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തും.വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കരിമ്ബിന്റെ വിളവ് കുറഞ്ഞതാണ് കാരണം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്ബ്…