മോദിയുടെ ‘പൊതുമാപ്പ് പദ്ധതി’ പൊളിഞ്ഞു, സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ള പണം ഏറ്റവും ഉയർന്ന അളവിൽ, വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം വൻ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നി‌ട്ടുണ്ട്. 50 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന…

യുവാക്കളെ തത്രപ്പാടിലാക്കുകയാണ് സർക്കാർ, അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക

ന്യൂഡൽഹി: അ​ഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി രം​ഗത്ത്. യുവാക്കളെ പ്രശ്നത്തിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി ആരോപിച്ചു. ‘പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുൻപുതന്നെ അഗ്നിപഥ് നിയമന ചട്ടങ്ങളിൽ ബിജെപി സർക്കാരിനു മാറ്റം വരുത്തേണ്ടി വന്നു.…

തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചു കീറി തിന്നു

ചെന്നൈ: റോഡിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. തമിഴ്നാട് മധുരയ്ക്ക് സമീപം ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തീയേറ്ററിന് സമീപമാണ് സംഭവം. ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചുതിന്ന നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തീയേറ്ററിന് സമീപം കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ്…

പൊള്ളും വില, പുതിയ ​ഗ്യാസ് കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിൽ വൻ വർധനവ്

കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ‍ഡെപ്പോസിറ്റിൽ വൻ വർധന. സിലിണ്ടറിന് 750 വർധിച്ചതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 2200 രൂപയായി. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ്…

വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തി ദമ്പതികളെ വെട്ടികൊലപ്പെടുത്തി, രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരാഭിമാന കൊല. മിശ്ര വിവാഹിതരായ തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനനെയും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയും (22) വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പ് ചെന്നൈയിൽവച്ചാണ് ഇവർ വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ…

‘ഇരു കൂട്ടരും യമുനാ നദി വൃത്തിയാക്കട്ടെ’ അയൽക്കാർ തമ്മിലുള്ള തർക്കം തീർക്കാൻ ഡൽഹി ഹൈക്കോടതിയുടെ അസാധാരണ വിധി

ന്യൂഡൽഹി: അയൽക്കാർ തമ്മിലുള്ള തർക്കം തീ‌‌ർക്കാൻ അസാധാരണ വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കാനാണ് കോടതി വിധിച്ചത്. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി വന്ന് 10 ദിവസത്തിനുള്ളിൽ ദില്ലി…

ഫൈൻ അടപ്പിച്ചു, പൊലീസ് സ്റ്റേഷന്റെ ഫ്യുസൂരി ലൈൻമാന്റെ പ്രതികാരം

ബറേലി: പിഴ ഈടാക്കിയതിന്റെ പ്രതികാരമായി പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലൈൻമാൻ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രേഖകൾ കൈവശമില്ലാത്തതിനാൽ ബൈക്ക് യാത്രക്കാരനായ ഭഗവാൻ സ്വരൂപ് എന്നയാളിൽ നിന്ന് പിഴ ഈടാക്കിയതിന് പ്രതികാരമായിട്ടാണ് പൊലീസ് സ്റ്റേഷനിലെ തന്നെ ഫ്യൂസൂരിയത്. പിഴയടക്കേണ്ടിവന്ന ഭഗവാൻ…

ചുവപ്പിൽ മനോഹരിയായി നയൻസ്, സാക്ഷിയായി താര ലോകം, വൈറൽ ചിത്രങ്ങൾ കാണാം

ആരാധകർ ഏറെ കാത്തിരുന്ന തെന്നിന്ത്യൻ താര റാണി നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ദിനമായിരുന്നു ഇന്ന്. മികച്ച ഒരുക്കങ്ങളോ‌ടെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു…

ഫേസ്ബുക്കിന് വിവേചനം, മറ്റു രാഷ്‍ട്രീയകാരോടുള്ള നിലപാടല്ല ബിജെപിയോടെന്ന് മുൻ ജീവനക്കാരി

ന്യൂഡൽഹി: വ്യാജ പ്രചരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന അക്കൗണ്ടുകളുടെ കാര്യത്തിൽ ഫേസ്ബുക്ക് വിവേചനം കാണിക്കുന്നെന്ന് ഫേസ്ബുക്ക് മുൻ ജീവനക്കാരി. ബിജെപി അനുകൂല അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുൻ ഡാറ്റാ സയന്റിസ്റ്റായ ഫിഷാങ് വ്യക്തമാക്കി. ഉദാഹരണമായി ബിജെപി എംപി വിനോദ് സോങ്കറുമായി നേരിട്ട്…

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിന് സ്റ്റേ, ഉത്തരവ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ

കൊച്ചി: ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. സേവ് ലക്ഷദ്വീപ്’ സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളാ ഹൈക്കോടതിയുടെ…