സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ സി കാറ്റഗറി

കൊവിഡ് സമൂഹ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജില്ലകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി . തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളെ കൂടി ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി . ഇടുക്കി , കോട്ടയം , പത്തനംതിട്ട , കൊല്ലം ജില്ലകളെയാണ് പുതിയതായി ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത് . ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടയത് . ഈ ജില്ലകളിൽ പൊതുപരിപാടികൾ പാടില്ല , തിയറ്റർ , ജിംനേഷ്യം , നീന്തൽകുളങ്ങൾ തുടങ്ങിയവ അടയ്ക്കണം . ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ .

Leave a Reply

Your email address will not be published. Required fields are marked *