ഹൃതിക് റോഷൻ എന്ന അതുല്യപ്രതിഭയെ അറിയാത്തവരുണ്ടാകില്ല. അന്നും ഇന്നും എന്നും ഏറെ ആരാധകരുള്ള ബോളിവുഡ് നടനാണ് ഇദ്ദേഹം. എന്നാൽ ബോളിവുഡിൽ മാത്രമല്ല മോളിവുഡിലും ഹോളിവുഡിലും ഉള്ള ആരാധകരെ എല്ലാം തന്റെ സ്വന്തമാക്കി മാറ്റിയ വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. ആക്ഷൻ രംഗങ്ങളും റൊമാന്റിക് രംഗങ്ങളും നൃത്തങ്ങളും ഒക്കെ അനായാസം ചെയ്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനം തന്നെ നേടിയെടുക്കാൻ ഹൃതിക് റോഷന് സാധിച്ചു. ഇദ്ദേഹത്തിന്റെ നൃത്തച്ചുവടുകൾക്ക് മാത്രം ലോകമെമ്പാടുമുള്ള ആരാധകരാണ് ഉള്ളത്. എന്നാൽ താൻ നൃത്തം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും തന്റെ ബാല്യകാലം അത്രമാത്രം സുന്ദരമല്ലെന്നും പറഞ്ഞിരിക്കുകയാണ് നടൻ ഇപ്പോൾ. തന്റെ ബാല്യകാല ഓർമ്മകൾ വളരെ വേദന നിറഞ്ഞതായിരുന്നു എന്നാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.
തനിക്ക് ചെറുപ്പത്തിൽ വിക്കൽ ഉണ്ടായിരുന്നുവെന്നും അതിനാൽ നന്നായി സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നും താരം പറഞ്ഞു. പെൺ സുഹൃത്തുക്കൾ പോയിട്ട് ഒരു ആൺ സുഹൃത്ത് പോലും തനിക്ക് അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നും താൻ വളരെയധികം നാണക്കാരനായിരുന്നു എന്നും ഒരിക്കലും നടൻ ആകില്ലെന്ന് ഡോക്ടർമാർ വരെ വിധിയെഴുതിയിരുന്നു എന്നും അദ്ദേഹം തുറന്നു പറഞ്ഞു. കൂടാതെ നട്ടെല്ലിന് പ്രശ്നമുള്ളതുകൊണ്ട് ഹൃത്തിക്കിന് ഒരിക്കലും നൃത്തം ചെയ്യാൻ കഴിയില്ല എന്നും ഡോക്ടർ വിധിയെഴുതിയിരുന്നുവത്രേ.

വർഷങ്ങൾ കഴിയുമ്പോൾ ഹൃതിക് ഇതേക്കുറിച്ച് വളരെ പോസിറ്റീവ് ആയാണ് സംസാരിക്കുന്നത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത്തരം അനുഭവങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായതിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അവയാണ് തന്നെ കരുത്തൻ ആകാൻ പഠിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. നട്ടെല്ലിലെ പ്രശ്നവും വീക്കവും ഒക്കെ ഉള്ളപ്പോഴും കഠിനപ്രയത്നം ചെയ്യാൻ തീരുമാനിക്കുകയും വേദനകളിൽ നിന്നും താൻ പലതും പഠിക്കാൻ ശ്രമിച്ചുവെന്നും താരം ഇതേക്കുറിച്ച് പറഞ്ഞു. അഭിനയരംഗത്തേക്ക് ഹൃതിക് കടന്നുവരുന്നതിൽ പിതാവ് രാജേഷ് റോഷന് ആദ്യകാലത്ത് താല്പര്യമുണ്ടായിരുന്നില്ല. എന്റെ പിതാവിന് സിനിമാരംഗത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികൾ കാരണം ഞാൻ സിനിമയിലേക്ക് വരുന്നതിന് അദ്ദേഹം എതിർത്തിയിരുന്നു. 20 വർഷത്തോളം അച്ഛൻ ശരിക്കും കഠിനമായി പരിശ്രമിച്ചു. പിതാവ് കടന്നുപോയ അവസ്ഥയിലൂടെ ഞാൻ കടന്നു പോകാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല . എന്നാൽ എനിക്ക് സ്വയം തെളിയിക്കണമായിരുന്നു വളരെ മുരടിച്ച ഒരു ചെറുപ്പകാലത്തിൽ നിന്നും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കേണ്ടത് എന്റെ ആവശ്യമാണെന്നാണ് ഹൃതിക് ഇതേക്കുറിച്ച് പറയുന്നത്.

തന്റെ സംസാരവൈകല്യം മൂലം ജീവിതത്തിൽ ഉണ്ടാക്കിയ പ്രതിസന്ധികളുടെ കരുത്തിൽ ഹൃത്തിക്കൊടുവിൽ ഭിന്നശേഷിക്കാർക്കായുള്ള ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്. ഞാൻ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും ഞാൻ എന്നെ തന്നെ കാണുന്നു. അത് ആളുകളുമായി വളരെ എളുപ്പത്തിൽ ബന്ധപ്പെടാൻ എന്ന പ്രാപ്തനാക്കുന്നു. അത് എന്നെ വളരെ സഹാനുഭൂതിയും സഹിഷ്ണുതയുള്ളവനും ക്ഷമയും ഉള്ളവൻ ആകുന്നു എന്നും താരം പറഞ്ഞു.
