ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്.
പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15 വർഷമായി ഉസൂർ ബ്ലോക്ക് മണ്ഡലം പ്രസിഡന്റായിരുന്നു. കുടുംബസമേതം തന്റെ ഭാര്യയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സ്വന്തം ഗ്രാമത്തിലേക്ക് പോയി. തീവ്ര മാവോയിസ്റ്റ് ബാധിത പ്രദേശത്താണ് ഈ ഗ്രാമം വരുന്നത്. യാത്രയ്ക്കിടയിൽ മാരക ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകൾ വണ്ടി തടഞ്ഞു.
