ജമ്മു കശ്മീരിൽ പ്രകൃതി ക്ഷോഭത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തി വച്ചു. റമ്പാൻ, ബനിഹാൾ മേഖലകളിൽ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിർത്തിവയ്ക്കേണ്ടി വന്നത്. പ്രതികൂല സാഹചര്യത്തിൽ യാത്ര തുടരരുതെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. നാളത്തെ വിശ്രമത്തിന് ശേഷം യാത്ര മറ്റന്നാൾ തുടരും.
