ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിനും വളരെയധികം പ്രധാന്യമുണ്ട്. ഒരു ബ്രഷ് ഒരു വര്‍ഷം വരെ ഉപയോഗിക്കുന്നവരുണ്ട്.
എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല. നിരന്തര ഉപയോഗം കൊണ്ട് ടൂത്ത് ബ്രഷുകളുടെ നാരുകള്‍ വളയുകയും, ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യും. ദന്തനിരകളുടെ പിന്നറ്റം വരെ പിന്നീട് ഇത് എത്തില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ബ്രഷ് വാങ്ങുമ്‌ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതൊക്കെയാണ്.

1) ചെറിയ തലയുള്ള ബ്രഷാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്. വായ്ക്കുള്ളില്‍ എല്ലായിടത്തേക്കും ബ്രഷിനെ ചലിപ്പിക്കുവാന്‍ ഇതിലൂടെ കഴിയും.

2)നൈലോണ്‍ നാരുകളുള്ള ബ്രഷ് തന്നെ തെരഞ്ഞെടുക്കണം. ഇത്തരം ബ്രഷുകള്‍ക്ക് വിലക്കുറവാണെങ്കിലും ഏറെ ഈടുനില്‍ക്കും. വേഗം ഉണങ്ങുകയും സാധാരണ ബ്രഷുകളുടെ നാരുകള്‍ പോലെ മൃദുവാകാതെ പുതുമ നിലനിര്‍ത്തുകയും ചെയ്യും.

3) ചില ബ്രഷുകളില്‍ സോഫ്റ്റ് എന്നെഴുതിയിരിക്കും. എന്നാല്‍ അതുകണ്ട് വാങ്ങാന്‍ നില്‍ക്കരുത്. ചെറിയ കുട്ടികള്‍ക്കോ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമോ ഉപയോഗിക്കാനുള്ളവയാണ് ഇത്തരം ബ്രഷുകള്‍. പല്ലിനെ ആവരണം ചെയ്യുന്ന അഴുക്ക് നീക്കാന്‍ ശക്തമായ നാരുകളുള്ള ബ്രഷുകളാണ് ആവശ്യമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *