എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ വെറും കാലണ അംഗമാണ്,ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല; രമേശ് ചെന്നിത്തല

കോട്ടയം: കോണ്‍ഗ്രസിലെ നിലവിലെ ചേരിതിരിവില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവസരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. കോട്ടയം ഡിസിസി അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എല്ലാവരേയും ഒരുമിച്ച്…

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കണം; മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി ശമ്പള പരിഷ്‌കരണ കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 വയസാക്കി വര്‍ദ്ധിപ്പിക്കാന്‍ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. സര്‍വീസില്‍ ഇരിക്കെ മരിക്കുന്നവരുടെ…

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നില്‍

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 45,352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 10,195 പേരുടെ വര്‍ധനയാണുണ്ടായത്. 3,99,778 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.22 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. 34,791 പേരാണ് രോഗമുക്തരായത്. പ്രതിദിന കേസുകളിലും…

ചന്ദ്രിക കള്ളപ്പണക്കേസ്; ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയോട് നാളെ ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിട്ടുള്ളത്. മകന്‍ ആഷിഖിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ മറുപടി കൊടുത്തിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. ചന്ദ്രിക…

പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കില്ല; പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2020-21 അധ്യയനവര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്പെഷ്യല്‍…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 35360 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 35360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4420 രൂപയായി. കഴിഞ്ഞ ദിവസം 35440 രൂപയായിരുന്നു പവന് വില. ഓഗസ്റ്റ് മുപ്പതിന് ഒരു…

ഉത്സവസീസണുകളില്‍ ജാഗ്രത; പ്രതിരോധ കുത്തിവയ്പ് മുന്നുപാധിയാക്കണം ; ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഉത്സവ സീസണിനു മുന്നോടിയായി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവങ്ങള്‍ വീടുകളില്‍ ആഘോഷിക്കണമെന്നും അനുയോജ്യമായ കോവിഡ് പ്രതിരോധ പെരുമാറ്റം പിന്തുടരണമെന്നും ഊഴത്തിനനുസരിച്ച് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ബഹുജന ഒത്തുചേരലുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നു പറഞ്ഞ മന്ത്രാലയം കൂടിച്ചേരുകളില്‍…

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149…

യുട്യൂബ് ചാനലുകളും, വെബ് പോര്‍ട്ടലുകളും വ്യജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; നടപടിയെന്തെന്ന് കേന്ദ്രത്തോട് കോടതി

ന്യൂഡല്‍ഹി: ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികള്‍ക്കില്ലെന്നും തബ്ലീഗ് ജമാഅത്ത് കേസില്‍ കോടതി ആഞ്ഞടിച്ചു.ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര…

അര്‍ജുന്‍ രാധാകൃഷ്ണനെ കോണ്‍ഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അര്‍ജുന്‍ അടക്കം അഞ്ച് മലയാളികളാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവാക്കളുടെ പട്ടികയിലുള്ളത്. ആതിര രാജേന്ദ്രന്‍, നീതു…