കോഴിക്കോട് വീണ്ടും നിപ ബാധയെന്ന് സംശയം; 12 വയസുകാരന്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയുണ്ടായതായി സൂചന. നാല് ദിവസം മുന്‍പ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലുള്ള 12 വയസുകാരനാണ് നിപ ബാധ സംശയിക്കുന്നത്. കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ്…

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സുധാകരന്റെ പുനരുദ്ധാരണ പാക്കേജ്

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്‍വിളികളും, സ്ഥാനമാനങ്ങള്‍ നല്കിയതിലുള്ള അതൃപ്തിയും പാര്‍ട്ടിയുടെ നിലനില്പിനു തന്നെ ദോഷമായി ബാധിച്ചിരിക്കുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പാര്ട്ടിക്ക് ആവശ്യമെന്നിരിക്കെ പുരരുദ്ധാരണ പാക്കേജുമായി പ്രസിഡന്റ് കെ. സുധാകരന്‍. അഴിമതിയില്‍ മുങ്ങിനിന്നിട്ടും ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നത് പ്രവര്‍ത്തകരുടെ മനക്കരുത്ത് വല്ലാതെ ചോര്‍ത്തിയെന്നും…

വനിതാ അഭിഭാഷകര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ വലിയ യാതനകള്‍ സഹിക്കുന്നവരാണ് ;സ്ത്രീ പ്രാതിനിധ്യം 11 ശതമാനമാക്കിയത് കഷ്ടപ്പെട്ടിട്ട്;ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഭൂരിഭാഗം വനിതാ അഭിഭാഷകരും തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ വലിയ യാതനകള്‍ സഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതി ജഡ്ജിമാരില്‍ സ്ത്രീ പ്രാതിനിധ്യം 11 ശതമാനത്തിലെത്തിച്ചത് ഏറെ കഷ്ടപ്പെട്ടിട്ടാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരില്‍…

ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും; വാക്‌സിനേഷന്‍ ശക്തിപ്പെടുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോവിഡ് അവലോകന യോഗത്തിലാണ്. കോവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.…

ഇന്ന് സംസ്ഥാനത്ത് 29,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി…

ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവം കുറിക്കാന്‍; സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികള്‍ സ്വന്തമാക്കി റിലയന്‍സ്

ന്യൂഡല്‍ഹി: ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിക്ഷേപവുമായി റിലയന്‍സ്. ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസില്‍ 2.28 കോടി നിക്ഷേപം നടത്തി റിലയന്‍സ്. ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, ഫാര്‍മ കമ്പനികള്‍ എന്നിവ ഉള്‍പ്പടെയുള്ള…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് ഇടുക്കി , മലപ്പുറം , കോഴിക്കോട് ,…

കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുത്; രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമാണ് വിമര്‍ശനം. തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്നും പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി…

35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു; സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായി; ബിജെപി റിപ്പോര്‍ട്ട്

തിരുവനന്തപുരം: 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ രാജഗോപാലിന് നല്ല ജനകീയ എംഎല്‍എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും…

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയവര്‍ തിരികെ വരേണ്ട, അവര്‍ വേസ്റ്റുകളാണ്; കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയവര്‍ തിരികെ വരേണ്ടെന്നും അവര്‍ വേസ്റ്റാണെന്നും കെ മുരളീധരന്‍. തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരം ഡിസിസി…