തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി വിഷം കഴിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടര്‍ന്ന് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.…

സ്‌കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള റോഡ് ടാക്സാണ് സര്‍ക്കാര്‍ എഴുതി തള്ളിയത്. കൂടാതെ കോണ്‍ട്രാക്ട്…

ഏഴ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് നോവവാക്‌സിന്റെ കോവിഡ് പ്രതിരോധം; അനുമതി നല്കി സിഡിഎസ്സിഒ

ന്യൂഡല്‍ഹി: യുഎസ് മരുന്നു നിര്‍മാതാക്കളായ നോവവാക്‌സിന്റെ കോവിഡ്-19 വാക്‌സിനായ നോവോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഏഴ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ എന്റോള്‍ ചെയ്യാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി നല്കി സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. വിശദമായ…

സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ; കെ സുധാകരന്‍

കോഴിക്കോട്: വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന നേതാക്കന്‍മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്റെ പ്രതികരണം. കാലം തന്ന…

മോണ്‍സണുമായി സൗഹൃദമുണ്ടായിരുന്നു, അയല്‍വാസി, തട്ടിപ്പു നടത്തുന്ന ഒരാളായി തോന്നിയിട്ടില്ല; നടന്‍ ബാല

കൊച്ചി: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ചേര്‍ത്തല സ്വദേശി മോന്‍സണുമായി സൗഹൃദം ഉണ്ടായിരുന്നതായി നടന്‍ ബാല. കൊച്ചിയില്‍ താമസിച്ചിരുന്നപ്പോള്‍ അയല്‍വാസിയായിരുന്നു. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവൃത്തികള്‍ കണ്ടാണ് ആകൃഷ്ടനായത്. തട്ടിപ്പ് നടത്തുന്ന ഒരാളായി തോന്നിയിട്ടില്ല. മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുക്കാന്‍ അദ്ദേഹം…

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ്…

വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡബ്ലു. എച്ച്.ഒ; കോവാക്സിന് അംഗീകാരം വൈകും

ന്യൂഡല്‍ഹി: കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടു. നേരത്തേ, സമര്‍പ്പിച്ച വിവരങ്ങള്‍ സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ. വിശദീകരണം ചോദിക്കുകയും കമ്പനി അവ നല്‍കുകയും ചെയ്തിരുന്നു. അതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍…

സിദ്ദുവിന് ഐക്യദാര്‍ഢ്യം; പഞ്ചാബില്‍ മൂന്ന് മന്ത്രിമാര്‍ കൂടി രാജിവച്ചു

പഞ്ചാബ്: നവ് ജ്യോത് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ രാജി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് റസിയ സുല്‍ത്താന കാബിനറ്റ് മന്ത്രി സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ ദിന്‍ഗ്ര സംസ്ഥാന പാര്‍ട്ടി യൂണിറ്റ്…

വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ് ആരംഭിക്കും; നിലവിലെ കണ്‍സെഷന്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്റ് ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. നിലവിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അതേപടി തുടരുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയല്‍ തീരുമാനമായി. ബോണ്ട്…

മോന്‍സണ്‍ മാവുങ്കലെന്ന ‘പുരാവസ്തു വ്യാപാരി’; തട്ടിപ്പുകളുടെ ‘രാജാവ്’

കേരളത്തില്‍ ദിനംപ്രതി പലവിധ തട്ടിപ്പുകളില്‍ അകപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. പുരാവസ്തുക്കള്‍ എന്ന വ്യാജേന വില്പന നടത്തിയ ഉത്പന്നങ്ങളും അതിന്റെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പും കുറച്ചു ദിവസങ്ങളായി പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്…