രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കര്‍ഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഉത്തര്‍പ്രദേശിലെത്തുന്നവരെ മുഴുവന്‍ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുല്‍ മാധ്യമങ്ങളോട്…

സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ…

പാചകവാതക വില വര്‍ധിച്ചു ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 15 രൂപയാണ് കൂടിയത്

കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ…

സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമം. മലപ്പുറം മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മരണകാരണം വീഡിയോയായി ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത്…

പ്ലസ് വണ്‍ സീറ്റ് പ്രസ്താവനയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്: ശൈലജ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്. ഒന്നിച്ചുനിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാറും ജനപ്രതിനിധികളും ഒരുമിച്ച് നിന്ന് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും…

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ; വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ. പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പൊന്‍മുടി ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്തമഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത…

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍ അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍[83] അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന്‍ കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു. വിവിധ മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്സ് വീക്കിലി, ജനയുഗം, പൗരധ്വനി,…

മോന്‍സണ്‍ മാവുങ്കല്‍ ഒക്ടോബര്‍ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു. വയനാട് എസ്റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോന്‍സണെ ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍വിട്ടത്. മോന്‍സന്റെ സാമ്പത്തിക ക്രമക്കേടില്‍ അടക്കം വിശദമായി ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി…

സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13,878 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514,…

ബിജെപിയില്‍ വന്‍ അഴിച്ചുപണി; കൃഷ്ണകുമാര്‍ ദേശീയസമിതിയംഗം

തിരുവനന്തപുരം: ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ വേണ്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റി അംഗങ്ങള്‍ വിവിധ ജില്ലകളില്‍ പോയി പ്രാദേശിക ഘടകങ്ങളില്‍…