പെട്രോളിനൊപ്പം എത്താനുള്ള ഓ ട്ടത്തില്‍ ഡീസല്‍; വില ഇന്നും കൂടി

തിരുവനന്തപുരം: പെട്രോളിനൊപ്പം എത്താനുള്ള ഓട്ടത്തില്‍ ഡീസല്‍. വില 100 കടന്നു മുന്നോട്ട്. ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളില്‍ ഡീസല്‍ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍…

ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; തൃശ്ശൂരില്‍ യുവതി അറസ്റ്റില്‍

തൃശൂര്‍ : ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിലായി . കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ പ്രമോദിനെ അക്രമിക്കാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. നെടുപുഴ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.…

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; സന്ദീപ് നായര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. മൊഴി നല്കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന ഓഫറാണ് ഇഡി നല്കിയതെന്നും സന്ദീപ് പറഞ്ഞു. കേസില്‍് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.…

കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും നാളെ മുതല്‍ അപേക്ഷിക്കാം; എങ്ങനെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ…

സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ…

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് ശിക്ഷ അനുഭവിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു സന്ദീപ് നായര്‍. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിന് സ്വാഭാവിക…

ട്രെയിനില്‍ കൊള്ളയടി, സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; 6 യാത്രക്കാര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആയുധങ്ങളുമായി എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.വെള്ളിയാഴ്ച രാത്രി ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍ ഉണ്ടായത്. മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കവര്‍ച്ചാസംഘം…

പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമണോല്‍സുകതയുടെ പ്രതീകമായി മാറി;പെണ്‍കുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലര്‍ക്കും; വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

കോഴിക്കോട്: പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമണോല്‍സുകതയുടെ പ്രതീകമായി മാറിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പെണ്‍കുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലര്‍ക്കും. പാലാ കോളേജിലെ സംഭവം ഞെട്ടിപ്പിച്ചു. സ്ത്രീകളുടെ വിഷയങ്ങള്‍ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നും സതീദേവി പറഞ്ഞു.…

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഉപയോഗിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ചാത്തന്നൂര്‍: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മംഗലപുരം എസ്‌ഐ ആയിരിക്കുമ്പോഴാണ് ഇയാള്‍ ഫോണ്‍ കവര്‍ന്നത്. റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ…

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാര്‍; നടന്‍ ശ്രീനിവാസനെതിരെ നോട്ടീസ്

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ്. ചാനല്‍ അഭിമുഖത്തില്‍, മോന്‍സന് പണം നല്‍കിയവര്‍ തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള പരാമര്‍ശത്തിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ്…