തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായം നടത്താന്‍ ക്ഷണിക്കുന്നു; കീറ്റെക്‌സ് ഗ്രൂപ്പിന് രാഷ്ട്രീയ പിന്തുണയുമായി ബിജെപി

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരുമായി 3500 കോടിയുടെ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് പിന്തുണ അറിയിച്ച് ബിജെപി. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താല്‍പ്പര്യമെങ്കില്‍ വ്യവസായം നടത്താനായി ക്ഷണിക്കുകയാമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍…

അവര്‍ കുറിപ്പടികളില്‍ ചുരുക്കിയെഴുതുന്നത് നമ്മുടെ പ്രതീക്ഷകളാണ്; ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം കോവിഡ്പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍. അവര്‍ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നവരാണ്.…

കോവിഡ് മരണങ്ങള്‍ ; റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാം; വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സുതാര്യമായാണന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിലവില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാത് ആശുപത്രികളിലെ ഡോക്ടമാരാണ് മരണകാരണം നിശ്ചയിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി…

കെ മുരളീധരന്‍ എംപിയെ കണ്‍വീനറാക്കണമെന്നാവശ്യം; രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ക്യാമ്പയിന്‍

ന്യൂഡല്‍ഹി :കെ മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ക്യാമ്പയിന്‍. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കെപിസിസി, ഡിസിസി പുനഃസംഘടനാ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന്…

ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചുമുണ്ടാകില്ല ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി; ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.…

പേരില്‍ പ്രൊഫസര്‍ എന്ന് ചേര്‍ത്തു: മന്ത്രി ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി

കൊച്ചി: മന്ത്രി ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രൊഫസര്‍ അല്ലാതിരുന്ന ആര്‍. ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.…

കൊടകര കുഴല്‍പ്പണകേസ് ; രണ്ടുപേര്‍ കൂടി പിടിയില്‍

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. പതിനഞ്ചാം പ്രതി ഷിഖിലും ഇയാള്‍ക്ക് ഒളിക്കാന്‍ താവളമൊരുക്കിയ റാഷിദുമാണ് പൊലീസ് കസ്റ്റഡിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇരുവരെയും തിരുപ്പതിയില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ഷിഖിലില്‍ നിന്നും ലഭിക്കുമെന്നാണ്…

എസ്ബിഐ എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു;സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രം

ന്യൂഡല്‍ഹി : എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ന്നോ എ.ടി.എമ്മുകളില്‍നിന്നോ സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രമായിരിക്കും. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും…

പാചകവാതകവില വര്‍ധിപ്പിച്ചു; ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള…

തിരുവനന്തപുരം നഗരത്തില്‍ സെമി ലോക്ഡൗണ്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സെമി ലോക്ഡൗണെന്ന് ജില്ലാ കലക്ടര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6നും 12നും ഇടയിലായതിനാലാണ് സെമി ലോക്ഡൗണ്‍. ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപാലിറ്റികളിലാണ് ലോക്ഡൗണ്‍ ഉണ്ടാവുക.