മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യമോണിയയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ശ്വാസ തടസം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മ ഭൂഷണ്‍, പത്മവിഭുഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ അര്‍ഹനായിരുന്നു.
Author: Sabitha Gangadharan
സംസ്ഥാനത്ത് ഇന്ധവിലയില്‍ വീണ്ടും വര്‍ദ്ധനവ്
ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ 100.42 രൂപയും തിരുവനന്തപുരത്ത് 102.19 രൂപയും കോഴിക്കോട് 100.68 രൂപയുമായി ഉയര്‍ന്നു. ഡീസല്‍ വിലയും നൂറിലേക്ക്…
സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശനിയാഴ്ച വരെ തുടരാം. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം,…
മന്ത്രി സഭയില്‍ പുതിയൊരു വകുപ്പായി സഹകരണമേഖലയെ ഉള്‍പ്പെടുത്തും ; കേന്ദ്രം
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭയില്‍ പുതിയൊരു വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ധാരണയായി. സഹകരണ വകുപ്പ് കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെ മന്ത്രിസഭ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ വകുപ്പ് രൂപീകരണം. രാജ്യത്തെ…
റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവേദിയില്‍ പൊട്ടിക്കരഞ്ഞ ഡെന്‍സിക്ക് സര്‍ക്കാര്‍ നിയമന ഉത്തരവ്
തൃശ്ശൂര്‍: റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയോറ്റില്‍ നടത്തിയ സമരം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് സമരവേദിയില്‍ പൊട്ടിക്കരഞ്ഞ ഡെന്‍സിയെത്തേടി ഒടുവില്‍ നിയമന ഉത്തരവെത്തി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റായിട്ടുള്ള നിയമന ഉത്തരവാണ് ലഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിനിടെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു…
മാണിയുടെ പേരില്‍ മോശം പരാമര്‍ശം സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ല- ജോസ് കെ. മാണി
കോട്ടയം: സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം. മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നോ ഉള്ള പരാമര്‍ശം ഇല്ലായിരുന്നെന്ന് ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം വന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം…
ഇന്ന് 14,373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10.9
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 10.9. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട്…
നാളെ മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; ടി.പി.ആര്‍ 15 മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്. ടി.പി.ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും…
കോവിഡ് വാക്‌സിനേഷനില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന; ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 18 മുതല്‍ 23 വയസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. കോളേജുകല്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നല്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദേശരാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട വിദ്യാര്‍ഥികള്‍ക്കും…
സുപ്രിം കോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; സംഭവത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു; എ.വിജയരാഘവന്‍
തിരുവനന്തപുരം: സുപ്രിം കോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. മാധ്യമങ്ങളിലെ വാര്‍ത്താനിര്‍മ്മാണ വിദഗ്ധരാണ് വിവാദത്തിന് പിന്നില്‍. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍…
