സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ…

വെള്ളയമ്പലത്ത് തടിലോറി റോഡിലെ കുഴിയില്‍ താഴ്ന്നു

തിരുവനന്തപുരം: വെള്ളയമ്പലം ശാസ്തമംഗലം റോഡില്‍ തടികയറ്റിവന്ന ലോറി റോഡിലെ കുഴിയില്‍ താഴ്ന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം. കാട്ടാക്കടയില്‍ നിന്ന് റബര്‍ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി വാട്ടര്‍ അതോറിറ്റി വെട്ടിയിരുന്ന റോഡിലെ കുഴിയിലാണ് വീണത്. അറ്റകുറ്റ…

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. പേരാമ്പ്ര -കുറ്റ്യാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇതേ…

റേഷന്‍ കാര്‍ഡും സ്മാര്‍ട്ടാകുന്നു; പുസ്തകരൂപത്തിലുള്ള റേഷന്‍കാര്‍ഡിന് വിട

തിരുവനന്തപുരം: പുസ്തകരൂപത്തിലുള്ള റേഷന്‍കാര്‍ഡ് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് വിഷമിക്കേണ്ട. എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വരുന്നു. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. പുസ്തക രൂപത്തിലുള്ള റേഷന്‍…

സ്‌കൂളുകള്‍ നാളെ തുറക്കുന്നു; കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കുകയാണ്. ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ…

മോദിയുടെ ക്ഷണം സ്വീകരിച്ച് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കും; കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ട്

ഇറ്റലി: മാര്‍പാപ്പ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശത്തിനിടെ കേരളത്തിലും അദ്ദേഹമെത്തും്. കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളിയാണ് മാര്‍പാപ്പ കേരളത്തിലും എത്തുമെന്ന് അറിയിച്ചത്. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രിയുടെ…

റെയില്‍വേ സീസണ്‍ ടിക്കറ്റ് നാളെ മുതല്‍ പുനാരംഭിക്കും

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച സീസണ്‍ ടിക്കറ്റ് റെയില്‍വേ നവംബര്‍ ഒന്ന് മുതല്‍ പുനാരംഭിക്കും. നാളെ മുതലാണ് സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 ആണ് സീസണ്‍ ടിക്കറ്റ് നിറുത്തിവച്ചത്. ലോക്ക്…

നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്

ബാംഗ്ലൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും. പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. മകള്‍ അവന്തിക അമേരിക്കയില്‍ നിന്നെത്താന്‍ വൈകുന്നതാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റാന്‍ കാരണമായത്. നേരത്തെ…

ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസ്. ആര്‍.സി.സിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആശുപത്രിയിലേക്ക് പതിനഞ്ച് മിനിട്ട് ഇടവേളയില്‍ ബസുണ്ടാകും. പത്തു രൂപയാണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടു മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന്…

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്‌കൂള്‍ തുറക്കല്‍. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്‌കൂള്‍ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ എല്ലാ…