മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷ പരിശോധനയ്ക്ക് സമയമായി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന അറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ട സമിതി ഇതുവരെ 14 തവണ…

മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ചയാൾ പിടിയിൽ

തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. അഖിലേഷിനെ തിരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു. ‘യു.പിയിലെ ജനങ്ങളെ ഒരു കാലത്തു ഗുണ്ടാനേതാക്കളും കുറ്റവാളികളും വലച്ചിരുന്നു. പൊലീസിനു പോലും അവരെ…

അതിജീവിതത്തിനായി മഹാസാഹസത്തിന് മുതിര്‍ന്ന് 22 കാരൻ

ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് വരെ പറന്ന് ലോകത്തെ ഞെട്ടിച്ച് യുവാവ്. കെനിയന്‍ പൗരനായ 22 കാരനാണ് അതിജീവിതത്തിനായി ഇത്തരമൊരു മഹാസാഹസത്തിന് മുതിര്‍ന്ന് വിജയം കൈവരിച്ചത് . ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 747 വിമാനം,…

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽകാലികമായി നിയമനം നടത്തുന്നു. കൊവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവർ മാത്രം അപേക്ഷിച്ചാൽ മതി .…

കോവിഡ് സ്ഥിതിഗതികൾ വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മാധ്യമങ്ങളോട് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . കോവിഡിന്റെ മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് 80 % ഒമിക്രോണും 20 % ഡെൽറ്റ വകഭേദവുമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . ഐസിയു ഉപയോഗത്തിൽ 2 ശതമാനം…

ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 ന്

വാർഷിക പരീക്ഷയ്ക്കു മുമ്പായി മോഡൽ പരീക്ഷ നടത്തുന്നതിൽ സാഹചര്യാനുസരണം എല്ലാ അതതു സ്കൂളുകൾക്കു തീരുമാനമെടുക്കാം . 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുമ്പ് തീർക്കും. വാർഷിക പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു . ഹയർ സെക്കൻഡറി…

ശ്രദ്ധേയമായി ലക്ഷദ്വീപിലെ റിപ്പബ്ലിക് ദിനാഘോഷം

ഇന്നലെ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വളരെയധികം ശ്രെദ്ധേയമായി മാറിയത് ലക്ഷദ്വീപിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷമാണ് . സ്‌കൂബ ടീമിൽ അംഗമായ ഒരുകൂട്ടം യുവാക്കൾ അറബിക്കടലിലെ വെള്ളത്തിനടിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത് . സമൂഹമാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ…

പാലായിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലായിൽ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്തി . പാലാ മുരുക്കുംപുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർത്ഥിനികളെ ആണ് ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്കായി പോയതാണ് ഇവർ . എന്നാൽ സ്കൂൾ…