സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഭീകരപ്രവര്‍ത്തനത്തെ സിപിഐഎം എന്തുമാത്രം താലോലിക്കുന്നു എന്നതിന് തെളിവ്; കെ സുധാകരൻ

ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പ്രവർത്തകർക്ക് സിപിഎം സ്മാരകം, വിമർശനവുമായി കെ സുധാകരൻ. രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഐഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണ് നല്കുന്നതെന്ന് സുധാകരൻ ചോദിച്ചു. ലോകത്ത് ഭീകരസംഘടനകളും താലിബാന്‍കാരുമൊക്കെ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഐഎം ചെയ്യുന്നത്.…

വിഐ 5G ആറ്‌ മാസത്തിനുള്ളിൽ എത്തും

വോഡഫോൺ ഐഡിയ ലിമിറ്റഡ് ആറ് മാസത്തിന് ശേഷം 5G പുറത്തിറക്കും.2024 നവംബറിൽ 5ജി എത്തുമെന്ന പുതിയ വിവരം പുറത്ത് വന്നു.വോഡഫോൺ ഐഡിയ 5ജി എൻഎസ്എയാണ് പുറത്തിറക്കുക.മഹാരാഷ്ട്ര , ഡൽഹി, പഞ്ചാബ്, ചെന്നൈ എന്നീ നാല് സർക്കിളുകളിൽ 5G അവതരിപ്പിച്ചതായി ടെൽകോ സ്ഥിരീകരിച്ചിരുന്നു.…

മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് ശമ്പളമുണ്ടോ? വെളിപ്പെടുത്തലുമായി താരം

മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് കിട്ടുന്ന ശമ്പളമെത്ര? ഈയൊരു കാര്യമറിയാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഈ വിവരം ഇപ്പോൾ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് റെമ്യൂണറേഷൻ വാങ്ങണം. അതിന്…

വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി

വിവാദങ്ങൾക്ക് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിന് ശേഷം കേരളത്തിൽ മടങ്ങിയെത്തി. പുലർച്ചെ മൂന്ന്‌ മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ യാത്രയെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട്‌ ഒന്നും തന്നെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ദുബായിൽ പങ്കെടുക്കേണ്ട പരിപാടികൾ…

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല.…

അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു

തൃശൂർ അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് നിധീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശ്രീശാസ്താ’യാണ്‌ പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) 800 കിലോ കിളിമീൻ…

സോളാര്‍ സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ജോണ്‍ ബ്രിട്ടാസ്; വെളിപ്പെടുത്തലുമായി ജോണ്‍ മുണ്ടക്കയം

സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് ജോൺ മുണ്ടക്കയം പറയുന്നത്. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ…

‘സിനിമ ഇല്ലെങ്കില്‍ തന്റെ ശ്വാസം നിന്നു പോകും’, പുതിയ സിനിമ പ്രേക്ഷകരെ വിശ്വസിച്ച്; മമ്മൂട്ടി

മെയ് 23 ന് ടര്‍ബോ തീയറ്ററുകളിൽ എത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഇപ്പോഴിതാ സിനിമയാണ് തന്റെ എല്ലാം എന്ന് വീണ്ടും ആവർത്തിച്ച് നടൻ മമ്മൂട്ടി എത്തി. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും…

നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ; സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖയാണിപ്പോള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും…

ശക്തമായ മഴക്ക് സാധ്യത; മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു

കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതിയ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകും. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് നൽകിയത്. ഇതനുസരിച്ച് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന്…