സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കാല മഹോത്സവം അനുബന്ധിച്ച നാളെ ‘കാപ്പുകെട്ട്’ ചടങ്ങ് ആരംഭിക്കും. പൂജയ്ക്കുശേഷം രണ്ട് കാപ്പിൽ ഒന്ന് മേൽശാന്തിയുടെ കയ്യിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്.
ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ പാട്ടുപുരയിൽ തോറ്റംപാട്ട് ആരംഭിക്കും. ചിലപതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്. ആദ്യദിവസം പാട്ടുപാടി ദേവിയെ ഇരുത്തുന്ന കഥാഭാഗമാണ് പാടുന്നത്. പൊങ്കാലയ്ക്ക് മുന്നോടിയായി 9 ദിവസവും ഈ പാട്ട് തുടരും. ഫെബ്രുവരി 25നാണ് പൊങ്കാല.
