അസിന്റെ ആസ്തി 1300 കോടിയോ?

മലയാളിയുടെ ഇഷ്ട താരമാണ് അസിന്‍ തോട്ടുങ്കല്‍. 2001 ല്‍ റിലീസ് ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അരങ്ങേറിയത് എങ്കിലും, ആദ്യ ചിത്രത്തിന്റെ പരാജയത്തിനു ശേഷം അസിന് മലയാളത്തില്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. 2003 ല്‍ തെലുഗു സൂപ്പര്‍ താരം രവി തേജയോടൊപ്പം അമ്മ നന്ന ഓ തമിഴ അമ്മായി എന്ന ചിത്രമാണ് അസിനെന്ന നടിയുടെ ജീവിതത്തിലെ നാഴികക്കല്ലായി മാറിയത്.ഇപ്പോഴിതാ നടിയുടെ ആസ്തി 1300 കോടി കടന്നിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. അഭിനയം കഴിഞ്ഞാല്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്റെ സാന്നിധ്യം അറിയിക്കുകയാണ് അസിന്‍.

2011 ല്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച റെഡി, 2012 ല്‍ അക്ഷയ് കുമാറിനോടൊപ്പം അഭിനയിച്ച ഖിലാഡി 786 എന്നിവയും ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ആയതോടെ അസിന്‍ ഇന്ത്യന്‍ ഫിലിം ഇന്ഡസ്ട്രികളിലെ ഭാഗ്യനായിക ആയറിയപ്പെട്ടു.
മൂന്നു കോടി മുതല്‍ മൂന്നര കോടി രൂപ വരെയാണ് അക്കാലത്ത് അസിന്‍ കൈപ്പറ്റിയിരുന്ന പ്രതിഫലം. ബോളിവുഡിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും തമിഴിലേയ്ക്ക് മടങ്ങി വന്ന അസിന്‍ വിജയ് നായകനായ കാവലന്‍ എന്ന സിനിമയില്‍ നായികാ വേഷം ചെയ്തു.

2005 ല്‍ റിലീസ് ചെയ്ത ഗജിനി മെഗാഹിറ്റ് ആയതോടെ അസിന്‍ തമിഴിലെ ഭാഗ്യനായികമാരില്‍ ഒരാളായി അറിയപ്പെടാന്‍ തുടങ്ങി.ഗജിനിയിലെ അഭിനയത്തി ന് തമിഴ് ഫിലിം ഫെയര്‍ അവാര്‍ഡും നടിക്ക് ലഭിച്ചു. വിജയ്, അജിത്, വിക്രം, ഉലകനായകന്‍ കമലഹാസന്‍ എന്നിവര്‍ക്കൊപ്പമെല്ലാം വിജയചരിത്രങ്ങള്‍ കുറിച്ച അസിന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായി മാറുകയും ചെയ്തു.

വിജയുടെ ശിവകാശി, അന്നവരം എന്ന പേരില്‍ തെലുഗിലേയ്ക്ക് റീമേക് ചെയ്തപ്പോള്‍ നായിക അസിന്‍ തന്നെയായിരുന്നു. കമല്‍ ഹസ്സന്‍ പത്ത് വേഷങ്ങളില്‍ അഭിനയിച്ച ദശാവതാരത്തില്‍ ഡബിള്‍ റോളില്‍ തിളങ്ങാനും താരത്തിന് സാധിച്ചു.

ദശാവതാരത്തിലെ അഭിനയത്തിലൂടെ ഇന്റര്‍നാഷണല്‍ തമിഴ് ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ നിന്നും ബോളിവുഡിലേയ്ക്ക് ചുവടു വെച്ചതോടെ അസിന്‍ എന്നാല്‍ നൂറു കോടി ക്‌ളബ് സിനിമകളുടെ നായിക എന്നൊരു പരിവേഷവും നടിക്ക് ലഭിച്ചു.

തമിഴ് ഗജിനിയിലെ അസിന്റെ പ്രകടനം കണ്ടു മതിപ്പ് തോന്നിയ ആമിര്‍ ഖാന്‍, സിനിമ ഹിന്ദിയില്‍ റീമേക് ചെയ്തപ്പോള്‍ നായികയായി അസിന്‍ തന്നെ മതി എന്നുറപ്പിച്ചു.

ആമിര്‍ ഖാന്റെ ആദ്യത്തെ നൂറുകോടി ചിത്രം എന്ന റെക്കോര്‍ഡും 2008 ല്‍ റിലീസ് ചെയ്ത ഗജിനി സ്വന്തമാക്കി. തമിഴ് ഗജിനിയില്‍ ലഭിച്ചത് പോലെ തന്നെ ഹിന്ദി ഗജിനിയിലെ അഭിനയത്തിനും ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

ഒരുപക്ഷെ ഒരേ സിനിമയുടെ രണ്ടു ഭാഷാ പതിപ്പുകളില്‍ നിന്നും അവാര്‍ഡ് സ്വന്തമാക്കിയ ഒരേയൊരു നടിയും അസിന്‍ ആയിരിക്കാം. ഗജിനിയുടെ ഹിന്ദി പതിപ്പിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡും താരത്തിന് സ്വന്തമായി.

2011 ല്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച റെഡി, 2012 ല്‍ അക്ഷയ് കുമാറിനോടൊപ്പം അഭിനയിച്ച ഖിലാഡി 786 എന്നിവയും ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ആയതോടെ അസിന്‍ മൂന്ന് ഇന്ഡസ്ട്രികളിലെ ഭാഗ്യനായിക അയറിയപ്പെട്ടു.

മൂന്നു കോടി മുതല്‍ മൂന്നര കോടി രൂപ വരെയാണ് അക്കാലത്ത് അസിന്‍ കൈപ്പറ്റിയിരുന്ന പ്രതിഫലം. ബോളിവുഡിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും തമിഴിലേയ്ക്ക് മടങ്ങി വന്ന അസിന്‍ വിജയ് നായകനായ കാവലന്‍ എന്ന സിനിമയില്‍ നായികാ വേഷം ചെയ്യുകയും, ആ സിനിമയും ഇന്‍ഡസ്ട്രി ഹിറ്റ് ആവുകയും ചെയ്തിരുന്നു.

മലയാളത്തില്‍ സജീവമായില്ല എങ്കിലും അഭിനയിച്ച മൂന്ന് അന്യഭാഷകളിലും സ്വന്തം ഇടം നേടിയ, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ പോലും നേടിയ അസിന്‍ 2015 ല്‍ അഭിനയത്തോട് വിട പറയുകയും, തൊട്ടടുത്ത വര്‍ഷം വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയും ചെയ്തു.

ബിസിനസ്സുകാരനായ തോട്ടുങ്കല്‍ ജോസഫിന്റെയും, ഡോക്ടര്‍ സെലിന്റെയും രാജകുമാരിയായി ജനിച്ചു വളര്‍ന്ന അസിന് അന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ഇന്‍ഡസ്ട്രിയുടെ ഭാഗ്യറാണിയായും അസിന്‍ മാറി. വെള്ളിത്തിരയില്‍ നിന്നും മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹത്തോടെ അക്ഷരാര്‍ത്ഥത്തില്‍ അസിന്‍ ഒരു മഹാറാണിയായി കൂടി മാറി.മഹാരാജ് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗും കാനഡയിലെ സസ്‌കാച്ചെവന്‍ സര്‍വ്വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ച മൈക്രോമാക്‌സ് ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍ വഴി വിപണിയില്‍ തരംഗം സൃഷ്ടിച്ചു.

ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം അസിനെ വിവാഹം കഴിക്കുന്ന വേളയില്‍ ആറു കോടി രൂപ വിലമതിക്കുന്ന വിവാഹമോതിരമാണ് രാഹുല്‍ പ്രണയിനിക്ക് സമ്മാനമായി നല്‍കിയത്. അസിന്‍ എന്ന ഭാഗ്യനായിക രാഹുലിന്റെ ജീവിതത്തിലും ഭാഗ്യത്തുടര്‍ച്ചയേകി എന്ന് തോന്നിക്കും വിധം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളുടെ എണ്ണവും വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *